വ​നി​ത ജിം​നേ​ഷ്യം നാ​ളെ മു​ത​ൽ
Sunday, May 28, 2023 6:55 AM IST
മേ​ലൂ​ർ:​വ​നി​ത ജിം​നേ​ഷ്യം നാ​ളെ മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു. മേ​ലൂ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച വ​നി​താ ജിം​നേ​ഷ്യം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 24 ന് ​ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. ശു​ചി​മു​റി​യു​ൾ​പ്പ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തു​മൂ​ലം മൂ​ന്ന് മാ​സ​ത്തോ​ളം അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു.

അ​ടു​ത്തി​ടെ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വി​നി​യോ​ഗി​ച്ച് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് സ്ഥാ​പ​നം നാ​ളെ തു​റ​ന്ന് കൊ​ടു​ക്കു​ന്ന​ത്. മു​ഴു​വ​ൻ വാ​ർ​ഡി​ലേ​യും വ​നി​ത​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​വി​ധ​മാ​ണ് സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ. നി​ശ്ചി​ത​മാ​യ ചെ​റി​യ തു​ക ഈ​ടാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​വി​ലെ 6.30 മു​ത​ൽ 8.30 വ​രെ​യും വൈ​കീ​ട്ട് 4.30 മു​ത​ൽ 7.30 വ​രെ​യു​മാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം.