ആ​ദ്യ​ ന​വ​ര​ത്ന മ​ത്സ്യസേ​വ​ന കേ​ന്ദ്രം ഇ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും
Sunday, May 28, 2023 6:51 AM IST
ശ്രീ​നാ​രാ​യ​ണ​പു​രം: സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ മ​ത്സ്യ​സേ​വ​ന കേ​ന്ദ്രം ഇ​ന്ന് ശ്രീ​നാ​രാ​യ​ണ​പു​രം പി.​വെ​ന്പ​ല്ലൂ​രി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. രാ​വി​ലെ 8.30 ന് ​മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ.​ടി. ടൈ​സ​ണ്‍ എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​പി​മാ​രാ​യ ബെ​ന്നി ബ​ഹ​നാ​ൻ, ടി.​എ​ൻ. പ്ര​താ​പ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വി​സ്, മു​ൻ ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി എ​സ്. ശ​ർ​മ, സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ദീ​ല അ​ബ്ദു​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

മ​ത്സ്യ​മേ​ഖ​ല​യു​ടെ തു​ട​ർ​വി​കാ​സ​ത്തി​നും പു​രോ​ഗ​തി​ക്കും ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ന​വ​ര​ത്ന മ​ത്സ്യ​സേ​വ​ന കേ​ന്ദ്ര പ​ദ്ധ​തി. ക​ർ​ഷ​ക​രു​ടെ മ​ണ്ണ്, വെ​ള്ളം പ​രി​ശോ​ധ​ന, മ​ത്സ്യ വി​ത്ത് ഉ​ൽ​പാ​ദ​നം, മ​ത്സ്യ​കൃ​ഷി അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് മ​ത്സ്യ​സേ​വ​ന കേ​ന്ദ്ര​ത്തി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന​ത്.

ഇ.​ടി. ടൈ​സ​ണ്‍ എം​എ​ൽ​എ, മ​ത്സ്യ​സേ​വ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​അ​ഖി​ല മോ​ൾ, ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ സു​നി​ൽ രാ​ജ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.