1.56 ഗ്രാം ​എം​ഡി​എം​എയു​മാ​യി ര​ണ്ടു യു​വാ​ക്കൾ പിടിയിൽ
Sunday, May 28, 2023 6:46 AM IST
അ​ന്തി​ക്കാ​ട്: മാ​ങ്ങാ​ട്ടു​ക​ര വ​ഴി​യ​മ്പ​ല​ത്തി​നു സ​മീ​പം പു​ലി​മ​ട​യി​ൽ നി​ന്ന് 1.56 ഗ്രാം ​എം​ഡി​എം​എയു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വി​ള​ക്കും​കാ​ൽ സ്വ​ദേ​ശി അ​റ​ക്ക​ൽ വീ​ട്ടി​ൽ ആ​കാ​ശ് (20), പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി കൂ​ന​മ്പാ​ട്ട് അ​ശ്വി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​കാ​ശി​ന്‍റെ പ​ഠ​നം ക​ഴി​ഞ്ഞു, ജോ​ലി​യൊ​ന്നു​മി​ല്ല. അ​ശ്വി​ൻ ടൈ​ൽ പ​ണി​ക്കാ​ര​നാ​ണ്. മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് ത​ട​യി​ടാ​നാ​യി തൃ​ശൂ​ർ എ​സ്പിയു​ടെ​യും ഡിവൈഎ​സ്പിയു​ടേയും നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ് സം​ഘ​വും അ​ന്തി​ക്കാ​ട് പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്.

ഇ​വ​ർ​ക്കു മാ​ര​ക മ​യ​ക്കു മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കു​ന്ന വ​ൻ സം​ഘം ത​ന്നെ​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​വ​രെ കു​റി​ച്ചു​ള്ള സൂ​ച​ന​യും പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്തി​ക്കാ​ട്, താ​ന്ന്യം, ചാ​ഴൂ​ർ മേ​ഖ​ല​യി​ലെ ല​ഹ​രി സം​ഘ​ങ്ങ​ൾ അ​ന്തി​ക്കാ​ട് പൊ​ലീ​സി​ന് നി​ത്യം ത​ല​വേ​ദ​ന​യാ​ണ്.

ക​ഴി​ഞ്ഞ നാലു ദി​വ​സ​ത്തി​നു​ള്ളി​ൽ എട്ടു ക​ഞ്ചാ​വ് കേ​സു​ക​ൾ അ​ന്തി​ക്കാ​ട് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. എ​സ്എ​ച്ച്ഒ പി.​കെ. ദാ​സ്, എ​സ്ഐ​മാ​രാ​യ ബെ​ന​ഡി​ക്ട്, അ​രു​ൺ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മു​രു​ക​ദാ​സ്, സു​ർ​ജി​ത്, പൊ​ന്ന​മ്പി​ളി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.