നാ​ട​കോ​ത്സ​വം ഇ​ന്നു മു​ത​ൽ
Sunday, May 28, 2023 6:46 AM IST
തൃ​ശൂ​ർ: രം​ഗ​ചേ​ത​ന ഒ​രു​ക്കു​ന്ന മ​ൺ​സൂ​ൺ നാ​ട​കോ​ത്സ​വം "അ​ഞ്ച് ' ഇ​ന്നു മു​ത​ൽ ജൂ​ലാ​യ് ര​ണ്ടു​വ​രെ​യു​ള്ള ഞാ​യ​റാ​ഴ്ച​ക​ളി​ൽ ന​ട​ക്കും. സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ബ്ലാ​ക്ക് ബോ​ക്സി​ൽ വൈ​കീ​ട്ട് ആ​റി​നാ​ണ് അ​വ​ത​ര​ണം. രം​ഗ​ചേ​ത​ന​യു​ടെ 17-ാമ​ത്തെ ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ​താ​ണു നാ​ട​ക​ങ്ങ​ൾ. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

മ​ൺ​സൂ​ൺ ഗി​രീ​ഷ് ഗ്രാ​മി​ക​യു​ടെ "കോ​ര​നാ​ണ്ട' നാ​ട​ക​ത്തി​ന്‍റെ സ്വ​ത​ന്ത്ര ആ​ഖ്യാ​നം "പൊ​ട്ട​ൻ' ആ​ണ് ആ​ദ്യ നാ​ട​കം. സം​വി​ധാ​നം സു​രേ​ന്ദ്ര​ൻ തി​ല്ലാ​ന. പി.​എം. താ​ജ് എ​ഴു​തി​യ "രാ​വു​ണ്ണി' വി​ഷ്ണു​ലാ​ൽ സ​ത്യ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ജൂ​ൺ 11ന് ​അ​ര​ങ്ങി​ലെ​ത്തും.