പെ​രി​ഞ്ചേ​രി തി​രു​നാ​ളി​നു കൊ​ടി​യേ​റി
Saturday, May 27, 2023 1:24 AM IST
പെ​രി​ഞ്ചേ​രി: തി​രു​ഹൃ​ദ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ തി​രു​നാ​ളി​ന് തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​പോ​ൾ താ​ണി​ക്ക​ൽ കൊ​ടി​യേ​റ്റി. തി​രു​നാ​ൾ ദി​നം വ​രെ രാ​വി​ലെ ആ​റി​നും വൈ​കീ​ട്ട് 5.30നും ​പാ​ട്ടു​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, തി​രു​ഹൃ​ദ​യ നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​കും. ജൂ​ണ്‍ ര​ണ്ട് മാ​സാ​ദ്യ വെ​ള്ളി​യാ​ഴ്ച തീ​ർ​ഥാ​ട​ന കേ​ന്ദ്ര പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ദി​ന​ത്തി​ൽ തി​രു​ഹൃ​ദ​യ ഉൗ​ട്ടുതി​രു​നാ​ൾ ആ​ഘോഷിക്കും.
രാ​വി​ലെ 5.45നും 7.15​നും വൈ​കീ​ട്ട് ആ​റി​നും പാ​ട്ടു കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, തി​രു​ഹൃ​ദ​യ നൊ​വേ​ന, രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, തി​രു​ഹൃ​ദ​യ സ​ന്ദേ​ശം, ആ​രാ​ധ​ന, പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ദി​വ്യ​കാ​രു​ണ്യ സൗ​ഖ്യ ആ​ശീ​ർ​വാ​ദം, കൈ​വെ​പ്പു ശു​ശ്രൂ​ഷ എന്നിവ നടക്കും.
തു​ട​ർ​ന്ന് ആ​യി​ര​ങ്ങ​ൾ​ക്ക് സൗ​ഖ്യ​ദാ​യ​ക തി​രു​ഹൃ​ദ​യ ഉൗ​ട്ട് ന​ൽ​കും. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​ല​ദീ​ഞ്ഞ്, പാ​ട്ടു​കു​ർ​ബാ​ന, തി​രു​ഹൃ​ദ​യ സ​ന്ദേ​ശം, ആ​ഘോ​ഷ​മാ​യ കൂ​ടു​തു​റ​ക്ക​ൽ, തി​രു​ഹൃ​ദ​യ രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യു​ണ്ടാ​കും. തു​ട​ർ​ന്ന് വ​ർ​ണ മ​ഴ, സ​മ​ർ​പ്പി​ത സം​ഗ​മം, തി​രു​ന​ട​യി​ൽ ബാ​ൻ​ഡ് മേ​ളം. ഞാ​യ​ർ തി​രു​നാ​ൾ ദി​നം രാ​വി​ലെ 5.45 നും 7.15 ​നും വൈ​കി​ട്ട് 5.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, തി​രു​ഹൃ​ദ​യ നൊ​വേ​ന. രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, തി​രു​ഹൃ​ദ​യ നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​വി​ൽ​സ​ണ്‍ പി​ടി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​ജി​ബിൻ താ​ഴേ​ക്കാ​ട​ൻ തി​രു​ഹൃ​ദ​യ സ​ന്ദേ​ശം ന​ൽ​കും.
ഉ​ച്ച​യ്ക്ക് 12ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, വ​ർ​ണ​വി​സ്മ​യം, വൈ​കീ​ട്ട് ഏ​ഴി​ന് നൂ​റോ​ളം ഇ​ട​വ​കാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന നാ​ട​കം - "​നാ​യി​നി​ലെ ഇ​വാ​ൻ' അ​ര​ങ്ങേ​റും. 120 ാം തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 120 വൃ​ക്ക രോ​ഗി​ക​ൾ​ക്ക് ഒ​ല്ലൂ​ർ വി​ൻ​സ​ന്‍റ് ഡി ​പോ​ൾ ഹോ​സ്പി​റ്റ​ലി​ൽ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ന​ൽ​കു​മെ​ന്ന് തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​പോ​ൾ താ​ണി​ക്ക​ൽ, അ​സി​. വി​കാ​രി ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.