കൊ​ട്ടേ​ക്കാ​ട്ടു​കാ​വ് താ​ല​പ്പൊ​ലി നാ​ളെ
Saturday, May 27, 2023 1:24 AM IST
പ​ഴ​യ​ന്നൂ​ർ: വ​ട​ക്കേ​ത്ത​റ കൊ​ട്ടേ​ക്കാ​ട്ടു​കാ​വ് താ​ല​പ്പൊ​ലി ആ​ഘോ​ഷം നാ​ളെ ന​ട​ക്കും. ഇ​ന്ന​ലെ കാ​ല​ത്ത് ഭ​ഗ​വ​തി​പ്പാ​ട്ട്, വൈ​കു​ന്നേ​രം കു​ന്ന​ത്ത​റ എ​ൻ​എ​സ്എ​സ് വ​നി​താ സ​മാ​ജം അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര​ക്ക​ളി, സം​ഗീ​താ​ർ​ച്ച​ന, അ​ഞ്ജ​ന വി​ജ​യ​കു​മാ​ർ അ​വ​ത​രി​പ്പി​ച്ച നൃ​ത്തം, ജ​യ​ശ്രീ മ​നോ​ഹ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള ക​ലാ​ല​യം അ​വ​ത​രി​പ്പി​ച്ച നൃ​ത്തം എ​ന്നി​വ ന​ട​ന്നു.
ദേ​ശ​ക്ക​ള​ത്തി​ന് ഇ​ന്നു രാ​വി​ലെ പ​ത്തി​ന് വി​ത്ത​ള​വ്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ൽ​ത്ത​റ​മേ​ളം, ആ​റി​ന് ഗു​രു​പൂ​ജ, ക​ള​മെ​ഴു​ത്ത് പൂ​ജ, ക​ള​ത്തി​ൽ ക​ളി, തി​രി​ഉ​ഴി​ച്ചി​ലും ന​ട​ക്കും.
നാ​ളെ ഭ​ഗ​വ​തി​യു​ടെ ശ്രീ​മൂ​ല​സ്ഥാ​ന​മാ​യ വേ​ലം​പ്ലാ​ക്കി​ൽ നി​ന്ന് താ​ല​പ്പൊ​ലി എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കും. കു​ട്ട​ൻ​കു​ള​ങ്ങ​ര അ​ർ​ജു​ന​ൻ തി​ട​ന്പേ​ന്തും. പ​ഞ്ച​വാ​ദ്യ​ത്തി​ന് കോ​ങ്ങാ​ട് മ​ധു​വും, മേ​ള​ത്തി​ന് കാ​യം​കു​ളം ശ്രീ​ജ​നും പ്ര​മാ​ണം വ​ഹി​ക്കും. രാ​ത്രി 9ന് ​താ​യ​ന്പ​ക ന​ട​ക്കും.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കാ​ള, കൃ​തി​ര ക​ളി, മേ​ളം, വൈ​കു​ന്നേ​രം തെ​ണ്ടി​ൽ മേ​ൽ​ക​ർ​മം, തെ​ണ്ട് നീ​ക്ക​ൽ, ക​ളം മാ​യ്ക്ക​ൽ, കൂ​റ​വ​ലി, ഭ​ഗ​വ​തി​യെ ശ്രീ​മൂ​ല സ്ഥാ​ന​ത്തേ​ക്ക് യാ​ത്ര​യാ​ക്ക​ൽ എ​ന്നി​വ​യോ​ടെ ഉ​ത്സ​വം സ​മാ​പി​ക്കും.