ക​ട​ൽക്ഷോ​ഭം ശ​ക്ത​മാ​യി; വ്യാ​പാ​ര സ്ഥാ​പ​നം നി​ലം​പ​തിക്കും
Saturday, May 27, 2023 1:24 AM IST
ചാ​വ​ക്കാ​ട്: ക​ട​ൽ​ക്ഷോ​ഭം ശ​ക്ത​മാ​യി. ചു​ഴി തി​ര​മാ​ല​ക​ൾ റോ​ഡി​ലേ​ക്കുക​യ​റി തീ​ര​ത്തെ കെ​ട്ടി​ട​ങ്ങ​ൾ അ​പ​ക​ട സ്ഥി​തി​ലാ​യി. വ്യാ​ഴാ​ഴ്ച രാ​ത്രി ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ വൈ​കീ​ട്ട് ക​ട​ൽ ക​ര​യ്ക്കു ക​യ​റി​യ​ത്. അ​ഞ്ച​ങ്ങാ​ടി വ​ള​വി​ല ഏ​ഴ് മു​റി​ക​ൾ ഉ​ള്ള കെ​ട്ടി​ടം ഏ​ത് നി​മി​ഷ​വും നി​ല​ംപൊത്തി​യേ​ക്കാം.
കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പ​ത്തെ മ​ണ്ണ് മു​ഴു​വ​ൻ ക​ട​ൽ കൊ​ണ്ടു​പോ​യി. കെ​ട്ടി​ട​വും ക​ട​ന്ന് ബ​സ് സ​ർ​വീ​സ് ഉ​ള്ള റോ​ഡി​ലേ​ക്ക് ക​ട​ൽ എ​ത്തി​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തുനി​ന്ന് ഒ​രു ന​ട​പ​ടി​യു​മി​ല്ല. നേ​ര​ത്ത ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന ജി​യോ ബാ​ഗു​ക​ൾ ഒ​ലി​ച്ചു​പോ​യി . തീ​ര​മേ​ഖ​ല​യി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന ക​ട​ൽ ഭി​ത്തി​യു​ടെ ക​ല്ലു​ക​ൾ അ​ട​ക്കി​വ​ച്ചാ​ൽ ത​ന്നെ ഒ​രു പ​രി​ധി​വ​രെ ക​ട​ലേ​റ്റ​ത്തെ ത​ട​ഞ്ഞ് റോ​ഡി​നെ ര​ക്ഷി​ക്കാ​മെ​ന്ന് തീ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.