ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ളു​ടെ വി​ക​സ​നം മു​ട​ക്ക​രു​ത്: തേ​ജ​ൽ ക​നി​ത്ക​ർ
Saturday, May 27, 2023 1:22 AM IST
തൃ​ശൂ​ർ: ആ​ഗോ​ള​താ​പ​ന​ത്തെ​ത്തു​ട​ർ​ന്നു​ള്ള കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തെ ചെ​റു​ക്കു​ന്ന​ത് ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള ദ​രി​ദ്ര ജ​ന​ത​ക​യു​ടെ വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തി​യാ​ക​രു​തെ​ന്നു ബം​ഗ​ളു​രു നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ പ്ര​ഫ. ഡോ. ​തേ​ജ​ൽ ക​നി​ത്ക​ർ.

കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ വ​ജ്ര​ജൂ​ബി​ലി സം​സ്ഥാ​ന സ​മ്മേ​ള​നം തൃ​ശൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ആ​ഗോ​ള​താ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ കാ​ർ​ബ​ണ്‍, ഹ​രി​ത​ഗൃ​ഹ​വാ​ത​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ പു​റ​ന്ത​ള്ള​ലി​ന്‍റെ 60 ശ​ത​മാ​ന​വും അ​മേ​രി​ക്ക, ചൈ​ന തു​ട​ങ്ങി​യ 17 ശ​ത​മാ​നം വ​രു​ന്ന വി​ക​സി​ത സ​ന്പ​ന്ന രാ​ജ്യ​ങ്ങ​ളു​ടെ സം​ഭാ​വ​ന​യാ​ണ്. അ​മേ​രി​ക്ക​യി​ലെ ഒ​രു ഫ്രി​ഡ്ജ് ഒ​രു വ​ർ​ഷം പ്ര​വ​ർ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ ഉൗ​ർ​ജം ആ​ഫ്രി​ക്ക​യി​ലെ ഒ​രു മ​നു​ഷ്യ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ത്തം ഉൗ​ർ​ജ​ത്തെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. ഇ​വ​രു​ടെ ഭീ​മ​മാ​യ കാ​ർ​ബ​ണ്‍ പു​റ​ന്ത​ള്ള​ലി​നെ ആ​ഗി​ര​ണം ചെ​യ്യാ​നാ​ക​രു​ത് അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലെ വ​ന​വ​ത്ക​ര​ണ​മു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​നി​യും പു​രോ​ഗ​തി​യും വി​ക​സ​ന​വും അ​നി​വാ​ര്യ​മാ​ണ്. കാ​ർ​ബ​ണ്‍ പു​റ​ന്ത​ള്ള​ലി​ൽ വി​ക​സി​ത-​അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ അ​സ​മ​ത്വ​വും അ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​യ​രു​ന്ന കാ​ലാ​വ​സ്ഥാ​നീ​തി (ക്ലൈ​മ​റ്റ് ജ​സ്റ്റി​സ്) എ​ന്ന ആ​ശ​യ​വും ദ​ക്ഷി​ണാ​ർ​ധ​ഗോ​ള​ത്തി​ൽ നി​ല​നി​ല്ക്കു​ന്ന ഉൗ​ർ​ജ​ദാ​രി​ദ്ര്യ​ത്തി​ന്‍റെ​യും കേ​വ​ല​ദാ​രി​ദ്ര​്യത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്.

ചെ​റു ന്യൂ​ന​പ​ക്ഷം ത​ങ്ങ​ളു​ടെ ഉൗ​ർ​ജ ധൂ​ർ​ത്തു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യും ഭൂ​രി​പ​ക്ഷം വ​രു​ന്ന ജ​ന​ത ദാ​രി​ദ്യ്രം അ​നു​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന​തു പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ത്തെ പ​രി​ഗ​ണി​ക്കാ​ത്ത പ​രി​ഹാ​ര​നി​ർ​ദേ​ശ​ങ്ങ​ൾ ലോ​ക​ത്തി​ലെ ഭൂ​രി​ഭാ​ഗം ജ​ന​ത​യ്ക്കും ദോ​ഷ​മാ​ണു​ണ്ടാ​ക്കു​ക. ഈ ​രാ​ഷ്ട്രീ​യം ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ക​ണം പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കേ​ണ്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ​രി​ഷ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി. ​ര​മേ​ഷ്, പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ, മു​ൻ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ, സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡോ. ​കാ​വു​ന്പാ​യി ബാ​ല​കൃ​ഷ്ണ​ണ്‍, പ​രി​ഷ​ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജി കൂ​ട്ടു​മ്മേ​ൽ, സം​സ്ഥാ​ന​സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​പ്ര​ദോ​ഷ്, എ​ൽ. ഷൈ​ല​ജ, സം​സ്ഥാ​ന ട്ര​ഷ​റ​ർ എം. ​സു​ജി​ത്, കേ​ന്ദ്ര നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം അ​ഡ്വ. കെ.​പി. ര​വി​പ്ര​കാ​ശ്, ഡോ.​ബി. ഇ​ക്ബാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എം.​സി. ന​ന്പൂ​തി​രി​പ്പാ​ട് സ്മാ​ര​ക​പു​ര​സ്കാ​രം ഡോ. ​ഡാ​ലി ഡേ​വി​സ്, ഡോ. ​വൈ​ശാ​ഖ​ൻ​ത​ന്പി എ​ന്നി​വ​ർ​ക്ക് ഡോ.​എം.​പി. പ​ര​മേ​ശ്വ​ര​ൻ സ​മ്മാ​നി​ച്ചു.