മ​ഹി​ത അ​വാ​ർ​ഡ് ആ​ർ. ബി​ന്ദു​വി​ന്
Friday, May 26, 2023 12:45 AM IST
തൃ​ശൂ​ർ: സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​സി.​സി. ജെ​സി​ന്താ (ഡോ. ​സിസ്റ്റർ ക്രി​സ്മി​ൻ) യു​ടെ ബ​ഹു​മാ​നാ​ർ​ഥം കോ​ള​ജ് അ​ധ്യാ​പ​ക, വി​ദ്യാ​ർ​ഥി, ര​ക്ഷാ​ക​ർ​തൃ​സം​ഘം സ​മൂ​ഹ​ത്തി​ലെ തി​ള​ക്ക​മു​ള്ള സ്ത്രീ ​പ്ര​തി​ഭ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ‘മ​ഹി​ത അ​വാ​ർ​ഡ് 2022-23’ ​മ​ന്ത്രി ആ​ർ. ബി​ന്ദു​വി​ന്.
29ന് ​കോ​ള​ജ് ജൂ​ബി​ലി ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ സി. ​ഡോ. മാ​ഗി ജോ​സ് മ​ന്ത്രി​യ്ക്ക് അ​വാ​ർ​ഡ് ന​ൽ​കും. എം​എ​ൽ​എ പി. ​ബാ​ല​ച​ന്ദ്ര​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ റെ​ജി ജോ​യ്, മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

പ്ര​തി​ഷേ​ധ സ​മ​രം

തൃ​ശൂ​ർ: ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഭാ​ര​ത​ത്തി​ന്‍റെ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മൂ​ർ​മു​വി​നെ മാ​റ്റി ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം ഉ​പ​രാ​ഷ്ട്ര​പ​തി​യേ​ക്കാ​ളും താ​ഴെ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​തി​ന്‍റെ ചേ​തോ​വി​കാ​രം ജ​നാ​ധി​പ​ത്യ​ത്തെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തി​നും രാ​ജ്യ​ത്ത് ഏ​കാ​ധി​പ​ത്യം വ​ള​ർ​ത്താ​ൻ വേ​ണ്ടി​യാ​ണെ​ന്നും ജ​ന​താ​ദ​ൾ എ​ൽ​ജെ​ഡി എ​സ്‌​സി​എ​സ്ടി സെ​ന്‍റ​ർ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​ജു ആ​ട്ടോ​ർ ആ​രോ​പി​ച്ചു.
എ​ൽ​ജെ​ഡി വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ലൈം​ഗി​ക ആ​രോ​പ​ണ വി​ധേ​യ​നാ​യ എം​പി ബ്രി​ജ് ഭു​ഷ​ൻ ച​ര​ൺ സിം​ഗി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന്ത​ർ മ​ന്ത​രി​ൽ സ​മ​രം ന​ട​ത്തു​ന്ന ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് അ​മ​ല പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ​രം പ​ക​ൽ​പ്പ​ന്തം ക​ത്തി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​ജി. ലോ​ഹി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ. തോ​മ​സ് മാ​സ്റ്റ​ർ, സി.​പി. ദേ​വ​സി, എം.​കെ. ശ്യാ​മ​പ്ര​സാ​ദ്, ഇ.​ആ​ർ. മ​ധു, എ .​പി. മ​ന്മ​ഥ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.