റീ​ജ​ൻ​സി ക്ല​ബ് വാ​ർ​ഷി​കാ​ഘോ​ഷം
Friday, May 26, 2023 12:45 AM IST
തൃ​ശൂ​ർ: കു​ട്ട​നെ​ല്ലൂ​ർ റീ​ജ​ൻ​സി ക്ല​ബ് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ നാളെയും മറ്റന്നാളും ന​ട​ത്തും.
കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, ഫാ​ഷ​ൻ ഷോ, ​ഡി​ജെ, ലേ​ഡീ​സ് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ണ്‍​പ​തി​ൽ പ​രം സ്റ്റാ​ളു​ക​ൾ, ലൈ​വ് ഫു​ഡ് കൗ​ണ്ട​റു​ക​ൾ എ​ന്നി​വ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ്ര​താ​പ് വ​ർ​ക്കി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സ്റ്റാ​ളു​ക​ളി​ൽനി​ന്ന് കി​ട്ടു​ന്ന വ​രു​മാ​നം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചെ​ല​വ​ഴി​ക്കു​മെ​ന്ന് ലേ​ഡീ​സ് വിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​മ​സ്യ പ​റ​ഞ്ഞു. 28ന് ​രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി ഷാ​ജു തെ​ക്കൂ​ട​ൻ, ക​ണ്‍​വീ​ന​ർ​മാ​രാ​യ ജെ​സി മാ​ണി, മി​നി ഫ്രാ​ൻ​സി​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.