വീ​ര​ശൃം​ഖ​ല​യും സു​വ​ർ​ണ​മു​ദ്ര​യും ഏ​റ്റു​വാ​ങ്ങി
Thursday, May 25, 2023 12:46 AM IST
പു​ന്നം​പ​റ​ന്പ്: കൊ​ന്പ് വാ​ദ​ന ക​ലാ​കാ​ര​ൻ മ​ച്ചാ​ട് രാ​മ​ച​ന്ദ്ര​നെ ജ​ന്മ​നാ​ട് വീ​ര​ശൃം​ഖ​ല​യും, സു​വ​ർ​ണ​മു​ദ്ര​യും ന​ൽ​കി ആ​ദ​രി​ച്ചു. "രാ​മ​ച​ന്ദ്രം' സ​മാ​ദ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വീ​രശൃം​ഖ​ല കൊ​ച്ചി രാ​ജ​വം​ശം രാ​മ​ഭ​ദ്ര ത​ന്പു​രാ​നും, പ​ട്ടും വ​ള​യും കോ​ഴി​ക്കോ​ട് സാ​മൂ​തി​രി കോ​വി​ല​ക​ത്തെ പി.​കെ. കു​ട്ടി​യേ​ട്ട​ൻ രാ​ജ​യും, സു​വ​ർ​ണ മു​ദ്ര അ​വ​ണ​പ്പ​റ​ന്പ് മ​ന ഡോ. ​എം.​എ​ൻ. ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി​യും ചാ​ർ​ത്തി. രാ​വി​ലെ ന​ട​ന്ന ആ​ചാ​ര്യ പ്ര​ണാ​മം അ​രീ​ക്ക​ര ഇ​ല്ലം കൃ​ഷ്ണ​കു​മാ​ർ ഇ​ള​യ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ​മ​ണ്ഡ​ലം പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ​ലി​ത്ത​റ അ​യ്യ​പ്പ​ൻ കാ​വ് ത​ന്ത്രി പ​നാ​വൂ​ർ ദി​വാ​ക​ര​ൻ ന​ന്പൂ​തി​രി സ​ന്നി​ഹി​ത​നാ​യി​രു​ന്നു.