കൊ​ട്ടേ​ക്കാ​ട്ടു​കാ​വി​ൽ കൊ​ട്ടി​യ​കം​കൊ​ള്ള​ൽ
Thursday, May 25, 2023 12:46 AM IST
പ​ഴ​യ​ന്നൂ​ർ: വ​ട​ക്കേ​ത്ത​റ കൊ​ട്ടേ​ക്കാ​ട്ടു​കാ​വ് താ​ല​പ്പൊ​ലി​യു​ടെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച കൊ​ട്ടി​യ​കം​കൊ​ള്ള​ൽ ന​ട​ന്നു. പ​ഴ​യ​ന്നൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ നി​ന്നും കൂ​റ എ​ഴു​ന്ന​ള്ളി​ച്ചു കൊ​ണ്ടു​വ​ന്ന് കൊ​ട്ടേ​ക്കാ​ട്ടു​കാ​വി​ലെ തി​രു​വാ​ഭ​ര​ണ പേ​ട​ക​ത്തി​ൽ വ​ച്ചു. വൈ​കു​ന്നേ​രം ദേ​ശ​ത്തെ തെ​ക്ക് - വ​ട​ക്ക് മൂ​ല​ക​ളി​ൽ നി​ന്നും ശ്രീ​കു​റു​ന്പ​ഭ​ഗ​വ​തി​യെ ആ​വാ​ഹി​ച്ച് വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ന്പ​ടി​യോ​ടെ ശ്രീ​മൂ​ല​സ്ഥാ​ന​മാ​യ വേ​ലം​പ്ലാ​ക്കി​ൽ എ​ത്തി​ച്ചേ​ർ​ന്ന് അ​വി​ടെ നി​ന്നും ദേ​ശ​ക്കാ​രു​ടെ അ​ക​ന്പ​ടി​യോ​ടെ കൊ​ട്ടേ​ക്കാ​ട്ടു​കാ​വി​ലെ​ത്തി കൊ​ട്ടി​യ​കം കൊ​ള്ള​ൽ ന​ട​ന്നു. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം വി​ള​ക്ക്‌​വെ​പ്പ്, ദീ​പാ​രാ​ധ​ന, ഗു​രു​പൂ​ജ, രാ​ത്രി ക​ള​മെ​ഴു​ത്ത്, ക​ളം​പൂ​ജ എ​ന്നി​വ ന​ട​ന്നു.
സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ തി​രു​വാ​തി​ര​ക്ക​ളി, മാ​ള​വി​ക എ​ച്ച് വാ​ര്യ​ർ അ​വ​ത​രി​പ്പി​ച്ച ഓ​ട്ട​ൻ​തു​ള്ള​ൽ, തി​രു​വി​ല്വാ​മ​ല വി​ല്വാ​ദ്രി നൃ​ത്ത​വി​ദ്യാ​ല​യം അ​വ​ത​രി​പ്പി​ച്ച നൃ​ത്തം എ​ന്നി​വ ന​ട​ന്നു. മേ​യ് 28 നാ​ണ് ക്ഷേ​ത്ര​ത്തി​ലെ താലപ്പൊലി.