പ​ള്ളി​ന​ട ക​ട​വി​ൽ പു​ഴ നി​ക​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ ക​സ്റ്റ​ഡി​യി​ൽ
Thursday, May 25, 2023 12:43 AM IST
വെ​ങ്കി​ട​ങ്ങ്: ഏ​നാ​മാ​ക്ക​ൽ പ​ള്ളി​ന​ട ക​ട​വി​ൽ പു​ഴ നി​ക​ത്ത​ൽ തു​ട​രു​ന്നു. വെ​ങ്കി​ട​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പാ​വ​റ​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മ​ണ്ണ് നി​ക​ത്തി​യി​രു​ന്ന നാ​ലു തൊ​ഴി​ലാ​ളി​ക​ളെ ക​സ്റ്റഡി​യി​ലെ​ടു​ത്തു. ര​ണ്ടു​മാ​സം മു​ന്പ് ചാ​വ​ക്കാ​ട് താ​ലൂ​ക്കി​ൽ നി​ന്നും സ​ർ​വേ സം​ഘം എ​ത്തി പു​ഴ​യോ​രം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ക​യും പു​ഴ പു​റ​ന്പോ​ക്ക് ഭൂ​മി ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പു​റ​ന്പോ​ക്ക് ഭൂ​മി എ​ന്ന് എ​ഴു​തി ബോ​ർ​ഡ് നാ​ട്ടി​യ സ്ഥ​ല​ത്താ​ണ് പു​ഴ​യോ​രം നി​ക​ത്തു​ന്ന​ത്.
പു​ഴ​യോ​രം നി​ക​ത്താ​ൻ ഒ​രി​ക്ക​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും, ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വെ​ങ്കി​ട​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചാ​ന്ദി​നി വേ​ണു പ​റ​ഞ്ഞു. ആ​ദ്യം പു​ഴ​യി​ൽ നി​ന്നും ചെ​ളി​യെ​ടു​ത്ത് നി​റ​ച്ചാ​ണ് പു​ഴ​യോ​രം നി​ക​ത്തി​യ​ത്. മ​ണ്ണ് മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പു​ഴ​യി​ൽ നി​ന്ന് മ​ണ്ണെ​ടു​ക്കു​ന്ന​ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​പ്പോ​ൾ പു​തി​യ ത​ന്ത്ര​മെ​ന്ന നി​ല​യി​ൽ ചു​വ​ന്ന മ​ണ്ണ് കൊ​ണ്ട് വ​ന്ന് നി​ക​ത്ത​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചെ​ളി​മ​ണ്ണ് ഉ​പ​യോ​ഗി​ച്ച് നി​ക​ത്തി​യ സ്ഥ​ല​ത്തു ത​ന്നെ കു​ന്നി​ടി​ച്ച ചു​വ​ന്ന മ​ണ്ണാ​ണ് ഇ​പ്പോ​ൾ നി​ര​ത്തു​ന്ന​ത്.
ടോ​റ​സ് ലോ​റി​യി​ലാ​ണ് മ​ണ്ണ് എ​ത്തി​ക്കു​ന്ന​ത്. പോ​ലീ​സി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് തീ​രം നി​ക​ത്തു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പാ​വ​റ​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.