ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം
Thursday, May 25, 2023 12:43 AM IST
തൃ​ശൂ​ർ: പി​എം കി​സാ​ൻ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം തു​ട​ർ​ന്നും ല​ഭി​ക്കാ​ൻ 31ന​കം ക​ർ​ഷ​ക​ർ അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം. പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​ർ​ഷ​ക​ർ​ക്ക് ഇ ​കെ​വൈ​സി​യും നി​ർ​ബ​ന്ധ​മാ​ക്കി. ഭൂ​മി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് അ​ഗ്രി​ക​ൾ​ച്ച​ർ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
അ​ടു​ത്തു​ള്ള പോ​സ്റ്റ് ഓ​ഫീ​സി​ലെ ഇ​ന്ത്യ​ൻ പോ​സ്റ്റ​ൽ പെ​യ്മെ​ന്‍റ് ബാ​ങ്ക് മു​ഖേ​ന ആ​ധാ​ർ ലി​ങ്ക് ചെ​യ്ത അ​ക്കൗ​ണ്ടു​ക​ൾ ആ​രം​ഭി​ക്കാം. ഇ​ന്നു​മു​ത​ൽ 27വ​രെ ഇ​തി​നാ​യി പ്ര​ത്യേ​ക കാ​മ്പ​യി​ൻ ന​ട​ക്കും. ക​ർ​ഷ​ക​ൻ ആ​ധാ​ർ കാ​ർ​ഡും മൊ​ബൈ​ൽ ഫോ​ണു​മാ​യി അ​ടു​ത്തു​ള്ള പോ​സ്റ്റ് ഓ​ഫീ​സി​ൽ എ​ത്ത​ണം.
ആ​ധാ​ർ കാ​ർ​ഡും മൊ​ബൈ​ൽ​ഫോ​ണു​മാ​യി നേ​രി​ട്ട് പി​എം കി​സാ​ൻ പോ​ർ​ട്ട​ൽ വ​ഴി​യോ അ​ക്ഷ​യ സി​എ​സ്‌​സി തു​ട​ങ്ങി​യ ജ​ന​സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ ഇ ​കെ​വൈ​സി ചെ​യ്യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യി​ട്ടു​ള്ള ആ​ൻ​ഡ്രോ​യ്ഡ് അ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്ക​ണം. ഇ​തി​നാ​യി ഇ​ന്നു മു​ത​ൽ 27വ​രെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തേ്യ​കം കാ​ന്പ​യി​ൻ ന​ട​ക്കും.
ഭൂ​മി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ റി​ലി​സ് (റ​വ​ന്യൂ ലാ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം) പോ​ർ​ട്ട​ലി​ലു​ള്ള പി​എം കി​സാ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ സ്വ​ന്തം കൃ​ഷി​ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ൾ നേ​രി​ട്ടോ അ​ക്ഷ​യ, പൊ​തു​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ അ​ടി​യ​ന്ത​ര​മാ​യി ചേ​ർ​ക്ക​ണം.
പോ​ർ​ട്ട​ലി​ൽ വി​വ​ര​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ, റി​ലീ​സ് പോ​ർ​ട്ട​ലി​ൽ ഭൂ​മി വി​വ​ര​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ന​ല്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ, ഒാ​ൺ​ലൈ​ൻ സ്ഥ​ല​വി​വ​രം ന​ല്കാ​ൻ ക​ഴി​യാ​ത്ത​വ​ർ എ​ന്നി​വ​ർ അ​പേ​ക്ഷ​യും 2018-19ലെ​യും നി​ലി​വി​ലെ​യും ക​ര​മ​ട​ച്ച ര​ശീ​ത് എ​ന്നി​വ നേ​രി​ട്ടു കൃ​ഷിഭ​വ​നി​ൽ ന​ല്കി ഭൂ​മി സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ പി​എം കി​സാ​ൻ പോ​ർ​ട്ട​ലി​ൽ സ​മ​ർ​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക് അ​ടു​ത്തു​ള്ള കൃ​ഷി​ഭ​വ​നു​മാ​യോ 18004251661, 0471-2304022, 0471-2964022, 9633816127 ന​ന്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ട​ണം.