ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച് വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു
Sunday, April 2, 2023 12:54 AM IST
പ​ട്ടി​ക്കാ​ട്: ചാ​ണോ​ത്ത് ക​നാ​ൽ​പു​റം ഓ​ഷോ മി​ൽ​ക്കി​ന് സ​മീ​പം വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. വാ​ഴ​പ്പി​ള്ളി ക​രു​ണാ​ക​ര​ൻ ഭാ​ര്യ ലീ​ല(82)​യു​ടെ ര​ണ്ട് പ​വ​ൻ മാ​ല​യും താ​ലി​യു​മാ​ണ് മോ​ഷ്ടാ​വ് ക​വ​ർ​ന്ന​ത്.
ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. വീ​ടി​ന​ക​ത്ത് ടി​വി ക​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു ലീ​ല. തു​റ​ന്നു​കി​ട​ന്ന മു​ൻ​വാ​തി​ലി​ലൂ​ടെ അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച് മാ​ല വ​ലി​ച്ചു പൊ​ട്ടി​ച്ചെ​ടു​ത്ത ശേ​ഷം ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ലീ​ല​യെ ത​ള്ളി ക​ട്ടി​ലി​ലേ​യ്ക്കി​ട്ട യു​വാ​വ് തൊ​ട്ട​ടു​ത്ത പ​റ​ന്പി​ലൂ​ടെ ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​ത് ക​ണ്ട​താ​യി ലീ​ല പ​റ​ഞ്ഞു. സം​ഭ​വ​സ​മ​യം ലീ​ല ത​നി​ച്ചാ​യി​രു​ന്നു വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പീ​ച്ചി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.