മ​ല്ലി​ക വേ​ണു​വി​ന് സ്നേ​ഹാ​ദ​രം
Sunday, April 2, 2023 12:54 AM IST
കേ​ച്ചേ​രി: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​കു​തി സ​മാ​ഹ​ര​ണം 100% പൂ​ർ​ത്തീ​ക​രി​ച്ച വി​ക​ലാം​ഗ​യാ​യ ഉ​ദ്യോ​ഗ​സ്ഥ മ​ല്ലി​ക വേ​ണു​വി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ സ്നേ​ഹാ​ദ​രം. പ​ഞ്ചാ​യ​ത്തി​ലെ 6,9,10,11,13 എ​ന്നീ അ​ഞ്ചു വാ​ർ​ഡു​ക​ളി​ൽ നി​ന്നാ​ണ് നി​കു​തി സ​മാ​ഹ​രി​ച്ച​ത്.
ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് അം​ഗവൈ​ക​ല്യം വ​ക​വ​ക്കാ​തെ നി​കു​തി സ​മാ​ഹ​ര​ണം 100% പൂ​ർ​ത്തീ​ക​രി​ച്ച് അ​ഭി​ന​ന്ദ​ന​മേ​റ്റു​വാ​ങ്ങു​ന്ന​ത്. ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യി എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി തു​ട​രു​ന്ന മ​ല്ലി​ക മ​ഴു​വ​ഞ്ചേ​രി വ​ല്ലാ​ശേ​രി വീ​ട്ടി​ൽ വേ​ണു​വി​ന്‍റെ ഭാ​ര്യ​യാ​ണ്.
മെ​യ് മാ​സ​ത്തി​ൽ ഇ​വ​ർ വി​ര​മി​ക്കും. കേ​ച്ചേ​രി​ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫറ​ൻ​സ് ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ സു​നി​ൽ മ​ല്ലി​ക വേ​ണു​വി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചാ​ദ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. ജോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.