ഗു​രു​ദ​ക്ഷി​ണ​യാ​യി ക​ന്പ്യൂ​ട്ട​ർ ലാ​ബ്
Sunday, April 2, 2023 12:54 AM IST
തൃ​ശൂ​ർ: അ​യ്യ​ന്തോ​ൾ നി​ർ​മ​ല കോ​ണ്‍​വെ​ന്‍റ് യു​പി സ്കൂ​ളി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി ക​ന്പ്യൂ​ട്ട​ർ ലാ​ബ് സ​മ​ർ​പ്പി​ച്ചു.
ഈ ​സ്കൂ​ളി​ൽ 1964- 68 പ്ര​ഥ​മ​ബാ​ച്ചി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​യ ഇ​പ്പോ​ൾ യു​എ​സി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യും എ​ൻ​ജി​നി​യ​റും ആ​യ ബാ​ബു വ​ർ​ഗീ​സ് ക​രേ​ര​ക്കാ​ട്ടി​ൽ ആ​ണ് ഏ​ഴു​ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ക​ന്പ്യൂ​ട്ട​ർ ലാ​ബ് സ​മ​ർ​പ്പി​ച്ച​ത്. പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഒ​ള​രി​ക്ക​ര പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി. ​ജെ​സി​ൻ തെ​രേ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​യ്യ​ന്തോ​ൾ സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ച​ർ​ച്ച് വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ പു​ന്ന​ശേ​രി ക​ന്പ്യൂ​ട്ട​ർ ലാ​ബി​ന്‍റെ വെ​ഞ്ച​രി​പ്പും അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.
ക​ന്പ്യൂ​ട്ട​ർ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ബാ​ബു വ​ർ​ഗീ​സ് ക​രേ​ര​ക്കാ​ട്ടി​ലും മാ​താ​പി​താ​ക്ക​ളാ​യ വ​റീ​ത് ക​രേ​ര​ക്കാ​ട്ടി​ലും സെ​ലീ​ന വ​റീ​തും കൂ​ടി നി​ർ​വ​ഹി​ച്ചു. ഒ​എ​സ്എ പ്ര​സി​ഡ​ന്‍റ് ലി​സ പ്രി​ൻ​സ്, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി. ​ഹി​ത ഫ്രാ​ൻ​സി​സ്, ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ​മാ​രാ​യ സു​നി​ത വി​നു, മേ​ഫി ഡെ​ൽ​സ​ൻ, എ​ൻ. പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.