ബി​ജു ജോ​സ​ഫി​ന് ഹൗ​സ് ഓ​ഫ് പ്രൊ​വി​ഡ​ൻ​സ് അ​ഭ​യമാ​യി
Sunday, April 2, 2023 12:52 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്ന ബി​ജു ജോ​സ​ഫി​ന് ഹൗ​സ് ഓ​ഫ് പ്രൊ​വി​ഡ​ൻ​സ് അ​ഭ​യമാ​യി. ഏ​താ​നും വ​ർ​ഷം മു​ന്പ് മ​രം​വെ​ട്ടു​ന്ന​തി​നി​ട​യി​ൽ കാ​ൽ​വ​ഴു​തി വീ​ണാ​ണ് ബി​ജു ജോ​സ​ഫി​ന് പ​രി​ക്കേ​റ്റ​ത്.
സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഡോ​ക്ട​ർ​മാ​​രു​ടെ​യും മ​റ്റു സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ​രി​ച​ര​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ബി​ജു ജോ​സ​ഫി​ന് ഓ​പ്പ​റേ​ഷ​നു​ശേ​ഷം ഡി​സ്ചാ​ർ​ജ് ചെ​യ്ത​പ്പോ​ൾ പോ​കാ​ൻ ഇ​ട​മി​ല്ലാ​താ​യി, ഭാ​ര്യ ഉ​പേ​ക്ഷി​ച്ചു. ര​ണ്ട് പെ​ണ്‍​മ​ക്ക​ൾ അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ നി​ന്നാ​ണ് പ​ഠി​ക്കു​ന്ന​ത്.
കാ​ലി​ന് ഇ​നി​യും ഓ​പ്പ​റേ​ഷ​ൻ ചെ​യ്യ​ണം. ബി​ജു ജോ​സ​ഫി​നെ തൃ​ശൂ​ർ ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ് മു​ഖേ​ന ഇ​രി​ങ്ങാ​ല​ക്കു​ട മു​ൻ​സി​പ്പ​ൽ ഓ​ഫീ​സ് റോ​ഡി​ലെ ഹൗ​സ് ഓ​ഫ് പ്രൊ​വി​ഡ​ൻ​സി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
തൃ​ശൂ​ർ ജി​ല്ലാ സീ​നി​യ​ർ സൂ​പ്ര​ണ്ട് ജോ​യ്സി സ്റ്റീ​ഫ​ൻ, കൗ​ണ്‍​സി​ല​ർ ദി​വ്യ അ​ഭി​ലാ​ഷ്, ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി അ​സി​സ്റ്റ​ന്‍റ് ന​ഴ്സ് സി​ന്ധു എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ മാ​നേ​ജ​ർ ബ്ര​ദ​ർ ഗി​ൽ​ബ​ർ​ട്ട് ഇ​ട​ശേ​രി​യെ ഏ​ൽ​പി​ച്ചു.