ബൈക്കപകടത്തിൽ യുവാവ് മരിച്ചു
Saturday, April 1, 2023 10:40 PM IST
ചാ​ല​ക്കു​ടി: പ​രി​യാ​രം വേ​ളൂക്ക​ര​യി​ൽ ഉണ്ടായ ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വേ​ളൂക്ക​ര മു​ക്കി​ൽ പ്ര​ഭാ​ക​ര​ന്‍റെ മ​ക​ൻ രാ​ഹു​ൽ (29) ആണ് മ​രി​ച്ച​ത്. മാ​ർ​ച്ച് 22 ന് ​രാ​ത്രി എട്ടുമ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

വേ​ളൂക്ക​ര​യി​ൽ ഒ​രു ക​ട​യു​ടെ മു​ൻ​പി​ൽ ബൈ​ക്ക് സ്റ്റാ​ർ​ട്ട് ചെ​യ്ത് നിൽക്കുന്പോഴാണ് മ​റ്റൊ​രു ബൈ​ക്ക് വ​ന്നി​ടി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രിയി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന രാ​ഹു​ൽ ഇ​ന്ന​ലെ മ​രി​ച്ചു. പെ​യി​ന്‍റിം ഗ് ​തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. അ​മ്മ: സ​ര​സ്വ​തി. സ​ഹോ​ദ​ര​ൻ: പ്ര​ണ​വ് കു​മാ​ർ.