ഹ്യുമ​ൻ റൈ​റ്റ്സ് ശ്രേ​ഷ്ഠ മാ​ന​വസേ​വ അ​വാ​ർ​ഡുകൾ വിതരണം ചെയ്തു
Saturday, April 1, 2023 1:07 AM IST
ചാ​ല​ക്കു​ടി: ഹ്യുമ​ൻ റൈ​റ്റ്സ് ആ​ൻ​ഡ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ളജി​ൽ ശ്രേ​ഷ്ഠ മാ​ന​വ സേ​വ അ​വാ​ർ​ഡ് 2023 സം​ഘ​ടി​പ്പി​ച്ചു.
പ്ര​ശ​സ്ത അ​ഭി​നേ​ത്രി​യും കേ​ര​ള​ത്തി​ലെ ജീ​വ​കാ​രു​ണ്യ സാ​മൂ​ഹ്യക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ സീ​മ ജി. നാ​യ​ർ, വ​യ​നാ​ട് ജ​ന​ത​യു​ടെ ക്ഷേ​മ​ത്തി​നാ​യി സേ​വ​നം ചെ​യ്യു​ന്ന ഫാ​. ജെ​യിം​സ് ച​ക്കി​ട്ടു​കു​ടി​യി​ൽ, ബ്ര​ദ​ർ ജോ​സ​ഫ് ആ​ന്‍റണി, എ​സ്എ​ച്ച് കോ​ളജ് പ്രി​ൻ​സി​പ്പ​ൽ ​സി​സ്റ്റ​ർ ഡോ. ഐ​റി​ൻ എ​ന്നി​വ​രെ ഹ്യൂ​മ​ൻ റൈ​റ്റ്സ് ചെ​യ​ർ​മാ​ൻ ഡോ​. വി​ജി​ഷ് സി.​തി​ല​ക് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.
കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർപേ​ഴ്സ​ണ്‍ അ​ന്ന ജൂ​ലി​യ, ഹ്യൂ​മ​ൻ റൈ​റ്റ്സ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ നി​ത്യ, സെ​ക്ര​ട്ട​റി ലി​ജു കെ.​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.