അ​ന്ന​മ​ന​ട​യി​ൽ ബ​യോ ഗ്യാ​സ് പ്ലാ​ന്‍റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, April 1, 2023 1:07 AM IST
അ​ന്ന​മ​ന​ട: ഗ്രീ​ൻ അ​ന്ന​മ​ന​ട ക്ലീ​ൻ അ​ന്ന​മ​ന​ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. വി​നോ​ദ് നി​ർ​വഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടെ​സി ടൈ​റ്റ​സ് അ​ധ്യ​ക്ഷ​യാ​യി.
ശു​ചി​ത്വ മി​ഷ​ൻ ഫ​ണ്ടി​ൽ നി​ന്നും 4.5 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് 44 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി പ്ലാ​ന്‍റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ഹ​രി​ത ക​ർ​മസേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ഐആ​ർ​ടിസിയെ സ​ഹാ​യ സം​ഘ​ട​ന​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹ​രി​ത മി​ത്രം ആ​പ്പി​ന്‍റെ നൂ​റു ശ​ത​മാ​നം ഡി​ജി​റ്റ​ലൈ​സ് ചെ​യ്യാ​ൻ കെ​ൽ​ട്രോ​ണു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ടു.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​കെ. സ​തീ​ശ​ൻ, കെ.​എ. ഇ​ക്ബാ​ൽ, കെ.​എ. ബൈ​ജു, കെ.​കെ.​ര​വി​ന​ന്പൂ​തി​രി, ജോ​ബി ശി​വ​ൻ, എം.​യു. കൃ​ഷ്ണ​കു​മാ​ർ, ഡേ​വിസ് കു​ര്യ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജോ​ണ്‍ ജോ​ണ്‍ പാ​റ​ക്ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.