ദേ​ശീ​യ താ​ര​ങ്ങ​ളെ ആ​ദ​രി​ക്കാ​ൻ അ​ന്ന​നാ​ട്ടി​ൽ പ്ര​തി​ഭോ​ത്സ​വം - 2023
Saturday, April 1, 2023 1:07 AM IST
കാ​ടു​കു​റ്റി: ദേ​ശീ​യ താ​ര​ങ്ങ​ളെ ആ​ദ​രി​ക്കാ​ൻ അ​ന്ന​നാ​ട്ടി​ൽ പ്ര​തി​ഭോ​ത്സ​വം - 2023 സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ന്ന​നാ​ട് യൂ​ണി​യ​ൻ ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ ഈ ​വ​ർ​ഷ​ത്തെ 36 ദേ​ശീ​യ താ​ര​ങ്ങ​ളെ​യും അ​റു​പ​തി​ൽ​പ​രം സം​സ്ഥാ​ന താ​ര​ങ്ങ​ളെ​യും അ​നു​മോ​ദി​ക്കാ​നാ​യി നാ​ളെ ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മാ​ദ​ര​ണ സ​ദ​സ് സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​ടി​എ ​പ്ര​സി​ഡ​ന്‍റ് കെ.​വി.​ സു​ധീ​ഷ് അ​ധ്യ​ക്ഷ​നാ​കും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ഫ്രാ​ൻ​സിസ് മു​ഖ്യാ​തി​ഥി​യാ​കും. നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഹാ​ൻ​ഡ് ബോ​ൾ, ഫു​ട്ബോ​ൾ കോ​ച്ചിം​ഗ് ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള ടീം ​കോ​ച്ച് ടി.​ജി.​ പു​രു​ഷോ​ത്ത​മ​ൻ നി​ർ​വ​ഹി​ക്കും. കോ​ച്ചിം​ഗ് ക്യാ​ന്പി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ന് 9447419801 എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.