നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ ജി​ല്ലാ​ സം​ഗ​മം നാ​ളെ
Saturday, April 1, 2023 1:07 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ർ ജി​ല്ല​യി​ലെ പ്ല​സ്ടു മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ലാ​ത​ലം വ​രെ​യു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രു​ടെ​യും ജി​ല്ലാ​ത​ല സം​ഗ​മ​വും ക​ലാ​മേ​ള​യും നാ​ളെ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, ക​ണ്‍​വീ​ന​ർ എ.​എ. തോ​മ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
എ​ൻ​എ​സ്എ​സ് സ്റ്റേ​റ്റ് ഓ​ഫീ​സ​ർ ഡോ. ​ആ​ർ.​എ​ൻ. അ​ൻ​സ​ർ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ദേ​ശീ​യ പ​രി​ശീ​ല​ക​ൻ ബ്ര​ഹ്മ​നാ​യ​കം ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തൃ​ശൂ​ർ ജി​ല്ല​യി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ, എ​പി​ജെ അ​ബ്ദു​ൾ​ക​ലാം ടെ​ക്നോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​ക്കു കീ​ഴി​ലു​ള്ള എ​ൻജിനീ​യ​റിം​ഗ് കോ​ള​ജു​ക​ൾ, കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി, വെ​റ്റി​ന​റി യൂ​ണി​വേ​ഴ്സി​റ്റി, കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല, ഐ​എ​ച്ച്ആ​ർ​ഡി, ടെ​ക്നി​ക്ക​ൽ സെ​ല്ലി​നു കീ​ഴി​ലു​ള്ള പോ​ളി ടെ​ക്നി​ക്കു​ക​ൾ, ഐ​ടി​ഐ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പൂ​ർ​വ​കാ​ല പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
ആ​യി​ര​ത്തോ​ളം പ്ര​വ​ർ​ത്ത​ക​രെ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ഷ് ക​ടു​പ്പ​ശേ​രി​ക്കാ​ര​ൻ, അ​ബി തു​ന്പൂ​ർ, എം.​എ. ലാ​ലു, വി​ജോ വി​ൽ​സ​ണ്‍ എ​ന്നി​വ​ർ പ​റ​ഞ്ഞൂ. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ. കെ.​ജെ. ജോ​സ​ഫ്, പ്ര​ഫ. ഷി​ന്‍റോ, വി.​പി. ലാ​ലു അ​യ്യ​പ്പ​ൻ​കാ​വ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.