സു​വ​ർ​ണ ഗൃ​ഹം നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Saturday, April 1, 2023 1:07 AM IST
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് നി​ർ​ധന​രാ​യ 50 കു​ടും​ബ​ങ്ങ​ൾ​ക്കാ​യ് ന​ട​പ്പി​ലാ​ക്കു​ന്ന സു​വ​ർ​ണ ഗൃ​ഹം പ​ദ്ധ​തി​യിലെ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. കെഎ​സ്പിപിഎ​ൽ ക​ന്പ​നി​യു​ടെ സിഎ​സ്ആ​ർ ഫ​ണ്ടും ല​യ​ണ്‍​സ് ക്ല​ബ്ബും മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​നും ന​ൽ​കു​ന്ന ധ​ന​സ​ഹാ​യ​വും ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടാ​ണ് സു​വ​ർ​ണ ഗൃ​ഹം പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ച​ത്.
പോ​ട്ട​യി​ൽ ടോ​ണി പു​ല്ല​ൻ സൗ​ജ​ന്യ​മാ​യി ന​ഗ​ര​സ​ഭ​യ്ക്കു ന​ൽ​കി​യ ഭൂ​മി​യി​ലാ​ണ് ആ​ദ്യ​ത്തെ അഞ്ചു വീ​ടു​ക​ൾ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. പോ​ട്ട​യി​ൽ ത​ന്നെ ന​ഗ​ര​സ​ഭ​യ്ക്കു സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച സ്ഥ​ല​ത്ത് തു​ട​ർ​ന്ന് മ​റ്റ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കും. ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർപേ​ഴ്സ​ണ്‍ ആ​ലീ​സ് ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ ചെ​യ​ർ​മാ​ൻ വി.​ഒ. പൈ​ല​പ്പ​ൻ, സ്റ്റാ​ന്‍ ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ർ​ജ് തോ​മ​സ്, ദി​പു ദി​നേ​ശ്, സൂ​സ​മ്മ ആ​ന്‍റ​ണി, യു​ഡി​എ​ഫ് ലീ​ഡ​ർ ഷി​ബു വാ​ല​പ്പ​ൻ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ലി​ല്ലി ജോ​സ്, ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡന്‍റ് ഹാ​രി. ജെ. ​മാ​ളി​യേ​ക്ക​ൽ, സെ​ക്ര​ട്ട​റി എ​ബി ചാ​ക്കോ, ട്ര​ഷ​റ​ർ നോ​ബി പോ​ൾ, ബി​ജു പെ​രേ​പ്പാ​ട​ൻ, സു​നി​ൽ ആ​ന്‍റ​ണി, ടോ​ണി പു​ല്ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.