രാ​ഹു​ല്‍​ഗാ​ന്ധി​ക്ക് ഐ​കക​ണ്ഠ്യേ​ന പി​ന്തു​ണ​യു​മാ​യി ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ
Saturday, April 1, 2023 1:04 AM IST
ചാ​വ​ക്കാ​ട്: രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ എം​പി സ്ഥാ​ന​ത്തി​ന് അ​യോ​ഗ്യ​ത ക​ല്‍​പ്പി​ച്ച ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​വി. സ​ത്താ​ര്‍ കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്തി​ര പ്ര​മേ​യം ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ ഐ​ക​ക​ണ്ഠ്യേ​ന അം​ഗീ​ക​രി​ച്ചു. യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍ അ​സ്മ​ത്ത​ലി പ്ര​മേ​യ​ത്തി​നു നി​ര്‍​ദേ​ശ​ക​നാ​യി. യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ക​റു​പ്പ് വ​സ്ത്ര​മ​ണി​ഞ്ഞാ​ണു കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​നു വ​ന്ന​ത്.
ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ള്‍, മ​ള്‍​ട്ടി​പ്ല​ക്സ് തി​യ​റ്റ​ര്‍ എ​ന്നി​വ പ​ണി​ക​ഴി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ഫ​ണ്ട് സ്വ​രൂ​പി​ക്കാ​ന്‍ കെ​യു​ആ​ര്‍​ഡി​എ​ഫ്സി​യി​ല്‍ നി​ന്നും വാ​യ്പ എ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ​യി​ല്‍ ഹ​രി​ത​ക​ര്‍​മ​സേ​ന വ​ഴി ശേ​ഖ​രി​ക്കു​ന്ന അ​ജൈ​വ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന ജോ​ലി അ​ടി​യ​ന്തി​ര​മാ​യി ചെ​യ്യു​ന്ന​തി​ലേ​ക്ക് ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​യെ ചു​മ​ത​ല​പ്പെ​ടു​ത്തും.
അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ളി​ച്ചി​റ​ക്കെ​ട്ട് കു​ളം ന​വീ​ക​ര​ണ​ത്തി​നാ​യി മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ വി​ദ്യ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലേ​ക്ക് 2.22 ല​ക്ഷം രൂ​പ അ​ട​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ ഖ​ര​ദ്ര​വ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മി​ക​ച്ച രീ​തി​യി​ല്‍ ന​ട​ത്താ​ന്‍ ഐ​ആ​ര്‍​ടി​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ജ പ്ര​ശാ​ന്ത് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​യാ​യി.