പു​ഴ കെെ​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണം
Saturday, April 1, 2023 1:03 AM IST
ഏ​നാ​മാ​വ്: പു​ഴ കെെ​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. പു​ഴ നി​ക​ത്തി​യ​ത് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ന്ന ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മാ​ണ്.
അ​തു​പോ​ലെ പ്ര​ധാ​ന​മാ​ണ് കു​റ്റ​ക്കാ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​യും. 2018 മു​ത​ൽ ഘ​ട്ടം ഘ​ട്ട​മാ​യി ന​ട​ത്തി​യ കെെ​യേ​റ്റ​ങ്ങ​ൾ​ക്ക് എ​തി​രെ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും ക​ള​ക്ട​റു​ടെ​യും പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ്, അ​ധി​കാ​രി​ക​ളു​ടെ​യും വി​ല​ക്കു​ക​ൾ ലം​ഘി​ച്ചാ​ണ് പു​ഴ നി​ക​ത്തി​യ​ത്.
അ​ന്ന് സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും പ​രി​ഷ​ത്ത് കു​റ്റ​പ്പെ​ടു​ത്തി.
അ​ന്തി​ക്കാ​ട് മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​ആ​ർ. അ​നി​ൽ​കു​മാ​ർ, മു​ല്ല​ശേ​രി മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​എ​സ്. രാ​മ​ൻ, മേ​ഖ​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​എ​ച്ച്. ന​ജീ​ബ്, സ​ദാ​ശി​വ​ൻ, രാ​ജേ​ഷ് എ​ന്നി​വ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.