മ​ന​ക്കൊ​ടി - പു​ള്ള് റോ​ഡ് ഉ​ദ്ഘാ​ട​നം നാ​ളെ
Saturday, April 1, 2023 1:03 AM IST
കാ​ഞ്ഞാ​ണി: മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ പു​തു​ക്കി പ​ണി​ത മ​ന​ക്കൊ​ടി - പു​ള്ള് റോ​ഡ് നാ​ളെ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും.

മ​ന​ക്കൊ​ടി പാ​ലം സെ​ന്‍റ​ർ മു​ത​ൽ മ​ന​ക്കൊ​ടി അ​യ്യ​പ്പ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള വാ​രി​യം കോ​ൾ​പ്പ​ട​വ് വ​രെ​യു​ള്ള മൂ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ ത​ക​ർ​ന്നു കി​ട​ന്ന റോ​ഡാ​ണ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച​ത്.

രാ​വി​ലെ 10ന് ​മ​ന​ക്കൊ​ടി അ​യ്യ​പ്പ​ൻ​കാ​വ് ക്ഷേ​ത്ര പ​രി​സ​ര​ത്താ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. ഇ​ന്ദി​ര ന​ഗ​ർ കോ​ള​നി​യു​ടെ മു​ൻ​വ​ശം, കി​ഴ​ക്കും​പു​റം, അ​ലേ​ശ് സെ​ന്‍റ​ർ, സ്റ്റു​ഡ​ൻ​സ് റോ​ഡി​നു മു​ൻ​വ​ശം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ൾ​വ​ർ​ട്ടു​ക​ൾ നി​ർ​മി​ച്ചു. 1000 മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ സൈ​ഡ് കോ​ണ്‍​ക്രീ​റ്റ് കാ​ന​ക​ളു​ടെ​യും പ്രൊ​ട്ട​ക്ഷ​ൻ ദി​ൽ​നേ​റ്റ​റു​ക​ളു​ടെ​യും നി​ർ​മാ​ണം ന​ട​ത്തി.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ് ദു​ർ​ഘ​ട​പാ​ത​യാ​യി മാ​റി​യ മ​ന​ക്കൊ​ടി-​പു​ള്ള് റോ​ഡ് അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്തും ജ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ പു​തു​ക്കി നി​ർ​മി​ച്ച​ത്.

അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. കൃ​ഷ്ണ​കു​മാ​ർ, അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്മി​ത അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​സ്. ഹ​രീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​എ​ൻ. സു​ർ​ജി​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. ശ​ശി​ധ​ര​ൻ, അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​മി ഗോ​പി, വാ​ർ​ഡം​ഗം കെ. ​രാ​ഗേ​ഷ്, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.