കഞ്ചാവു കേസില്‍ അഞ്ചുവര്‍ഷം തടവും പിഴയും
Saturday, April 1, 2023 1:03 AM IST
തൃ​ശൂ​ർ: പ​ത്ത് കി​ലോ​യോ​ളം ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന​ത​ട​വും, 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ത​മി​ഴ്നാ​ട് തേ​നി ഭ​ദ്ര​കാ​ളി​യ​മ്മ​ൻ കോ​വി​ൽ സെ​ൽ​വ​മ​ണി എ​ന്ന സെ​ൽ​വ​നെ​യാ​ണ്(55) തൃ​ശൂ​ർ ഒ​ന്നാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് പി.​എ​ൻ. വി​നോ​ദ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം മൂ​ന്നു മാ​സം അ​ധി​ക​ത്ത​ട​വ് അ​നു​ഭ​വി​ക്ക​ണം.
2015 മാ​ർ​ച്ച് ആ​റി​ന് തൃ​പ്ര​യാ​ർ പോ​ളി​ടെ​ക്നി​ക്കി​നു സ​മീ​പ​മു​ള്ള ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡി​ൽ വെ​ച്ചാ​ണ് വ​ല​പ്പാ​ട് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പ​ക്ട​ർ കെ.​ജി ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ജി​ല്ലാ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​ബി. സു​നി​ൽ​കു​മാ​ർ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ ലി​ജി മ​ധു എ​ന്നി​വ​ർ ഹാ​ജ​രാ​യി.