പൂ​രം ന​ട​ത്തി​പ്പി​ൽ ആ​ശ​ങ്ക വേ​ണ്ട: മ​ന്ത്രി
Saturday, April 1, 2023 1:03 AM IST
തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം ന​ട​ത്തി​പ്പി​ൽ യാ​തൊ​രു ആ​ശ​ങ്ക​യും വേ​ണ്ടെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന പൂ​രം പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കോ​വി​ഡാ​ന​ന്ത​ര പൂ​രം മാ​റ്റ​ങ്ങ​ളു​ടേ​താ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ലെ പൂ​ര​ങ്ങ​ൾ​ക്കും ഉ​ത്സ​വ​ങ്ങ​ൾ​ക്കു​മാ​യി എ​ട്ടു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. മ​ന്ത്രി ആ​ർ. ബി​ന്ദു, ടി.​എ​ൻ പ്ര​താ​പ​ൻ എം​പി, പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ, മേ​യ​ർ എം.​കെ വ​ർ​ഗീ​സ്, മു​ൻ മേ​യ​ർ രാ​ജ​ൻ പ​ല്ല​ൻ, പാ​റ​മേ​ക്കാ​വ്-​തി​രു​വ​ന്പാ​ടി ദേ​വ​സ്വം പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​ദ​ർ​ശ​നം മേ​യ് 22 ന് ​സ​മാ​പി​ക്കും. തി​രു​വ​ന്പാ​ടി-​പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റു​പ​താ​മ​ത്തെ പൂ​രം പ്ര​ദ​ർ​ശ​ന​മാ​ണി​ത്. 180ൽ ​പ​രം സ്റ്റാ​ളു​ക​ളും എ​ണ്‍​പ​തി​ല​ധി​കം പ​വി​ലി​യ​നു​ക​ളു​മാ​ണ് ഈ ​വ​ർ​ഷം പ്ര​ദ​ർ​ശ​ന​ന​ഗ​രി​യി​ൽ സ​ജ്ജ​മാ​ക്കു​ന്ന​ത്.