മി​സ്റ്റ​ർ ഇ​ന്ത്യ ബോ​ഡി ബി​ൽ​ഡിം​ഗ്: ഫ​സ്റ്റ് റ​ണ്ണ​റാ​യി തൃ​ശൂ​ർ​ക്കാര​ൻ
Friday, March 31, 2023 12:52 AM IST
തൃ​ശൂ​ർ: ബി​ഹാ​റി​ലെ പ​ട്ന​യി​ൽ​ന​ട​ന്ന ദേ​ശീ​യ ശ​രീ​ര സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ മെ​ൻ​സ് ഫി​സി​ക് വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി തൃ​ശൂ​രി​ലെ എ​ട​ക്ക​ഴി​യൂ​ർ വി​ല്ലേ​ജി​ലെ അ​വി​യൂ​ർ സ്വ​ദേ​ശി സു​ഹൈ​ൽ ബ​ഷീ​ർ (റി​ച്ചു) ഫ​സ്റ്റ് റ​ണ്ണ​റാ​യി. സു​ഹൈ​ല​ട​ക്കം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് 28 പേ​രാ​ണു മ​ത്സ​രി​ച്ച​ത്.
നേ​ര​ത്തേ, മ​ല​പ്പു​റ​ത്തു​ന​ട​ന്ന ബോ​ഡി ബി​ൽ​ഡിം​ഗ് അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ ശ​രീ​ര സൗ​ന്ദ​ര്യ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും, തൃ​ശൂ​രി​ൽ ന​ട​ന്ന മെ​ൻ​സ് ഫി​സി​ക്ക​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. എ​ട​പ്പാ​ളി​ലെ ലൈ​ഫ്ലൈ​ൻ ഫി​റ്റ്ന​സ് മോ​ഡേ​ണ്‍ ഹെ​ൽ​ത്ത് ക്ല​ബി​ലെ പ​രി​ശീ​ല​ക​ൻ ഫെ​ബി​ന്‍റെ കീ​ഴി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.