ഭ​ക്തി ചൊ​രി​ഞ്ഞ് ആ​റാ​ട്ടു​പു​ഴ തി​രു​വാ​തി​ര വി​ള​ക്ക്
Friday, March 31, 2023 12:46 AM IST
ആ​റാ​ട്ടു​പു​ഴ: ആ​റാ​ട്ടു​പു​ഴ ശാ​സ്താ​വി​ന്‍റെ തി​രു​വാ​തി​ര പു​റ​പ്പാ​ട് ഭ​ക്തി​സാ​ന്ദ്ര​മാ​യി. പാ​ണി​കൊ​ട്ട​ൽ, വി​ള​ക്കാ​ചാ​രം, 5 ഗ​ജ​വീ​രന്മാ​രു​ടെ അ​ക​ന്പ​ടി​യോ​ടെ എ​ഴു​ന്നള്ളി​പ്പ്, ഇ​ട​ക്ക പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. തെ​ച്ചി​ക്കോ​ട്ടു​ക്കാ​വ് രാ​മ​ച​ന്ദ്ര​ൻ ശാ​സ്താ​വി​ന്‍റെ തി​ട​ന്പേ​റ്റി.

ഉ​രു​ട്ടു ചെ​ണ്ട​യി​ൽ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രും കു​റു​ങ്കു​ഴ​ലി​ൽ കീ​ഴൂ​ട്ട് ന​ന്ദ​ന​നും വ​ല​ന്ത​ല​യി​ൽ പെ​രു​വ​നം ഗോ​പാ​ല​കൃ​ഷ്ണ​നും കൊ​ന്പി​ൽ കു​മ്മ​ത്ത് രാ​മ​ൻ കു​ട്ടി നാ​യ​രും ഇ​ല​ത്താ​ള​ത്തി​ൽ കു​മ്മ​ത്ത് ന​ന്ദ​നും ശാ​സ്താ​വി​ന്‍റെ തി​രു​മു​ന്പി​ൽ ന​ട​ന്ന പ​ഞ്ചാ​രി മേ​ള​ത്തി​ന് പ്ര​മാ​ണി​മാ​രാ​യി. തൈ​ക്കാ​ട്ടു​ശേ​രി ഭ​ഗ​വ​തി​യു​ടെ പൂ​ര​ത്തി​നു ശേ​ഷം ആ​റാ​ട്ടു​പു​ഴ ശാ​സ്താ​വി​ന്‍റെ "​എ​ട​വ​ഴി​പൂ​രം' ആ​രം​ഭി​ച്ചു. ഭ​ഗ​വ​തി​യു​മാ​യി ഉ​പ​ചാ​ര​ത്തി​നു ശേ​ഷം ആ​റാ​ട്ടു​പു​ഴ​യ്ക്ക് തി​രി​ച്ചെ​ഴുന്ന​ള്ളി. മ​ട​ക്ക​യാ​ത്ര​യി​ൽ ചാ​ത്ത​ക്കു​ടം ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ ഇ​റ​ക്കി എ​ഴു​ന്നള്ളി​ച്ചു. അ​വി​ടു​ത്തെ ഉ​പ​ചാ​ര​ത്തി​നു​ശേ​ഷം ആ​റാ​ട്ടു​പു​ഴ ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ഴു​ന്നള്ളു​ന്ന വീ​ഥി​ക​ളി​ൽ ഭ​ക്ത​ർ നി​റ​പ​റ​ക​ൾ സ​മ​ർ​പ്പി​ച്ചും തോ​ര​ണ​ങ്ങ​ൾ ചാ​ർ​ത്തി​യും ക​ർ​പ്പൂ​രം ക​ത്തി​ച്ചും ശാ​സ്താ​വി​നെ വ​ര​വേ​റ്റു.

നി​ത്യ​പൂ​ജ​ക​ൾ​ക്കും താ​ന്ത്രി​ക ച​ട​ങ്ങു​ക​ൾ​ക്കും ശേ​ഷം ഇ​ന്ന​ലെ ​വൈ​കീ​ട്ട് ത​ന്ത്രി ഇ​ല്ല​മാ​യ പെ​രു​വ​നം കു​ന്ന​ത്തൂ​ർ പ​ടി​ഞ്ഞാ​റേ​ട​ത്ത് മ​ന​ക്ക​ലേ​ക്ക് ശാ​സ്താ​വ് എ​ഴു​ന്നള്ളി. ഇ​റ​ക്കി​പ്പൂ​ജ , അ​ട​നി​വേ​ദ്യം, പാ​ണി​കൊ​ട്ട് എ​ന്നി​വ​ക്കു ശേ​ഷം ന​റു​കു​ള​ങ്ങ​ര ബ​ല​രാ​മ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

കൊ​ട്ടി പ്ര​ദ​ക്ഷി​ണ​ത്തി​നു ശേ​ഷം ശാ​സ്താ​വ് ആ​റാ​ട്ടു​പു​ഴ​യി​ലേ​ക്ക് തി​രി​ച്ചെ​ഴു​ന്ന​ള്ളി​പ്പ് ന​ട​ത്തി.