ഫാ. ​ജോ​സ് തെ​ക്ക​ൻ ബെ​സ്റ്റ് ടീ​ച്ച​ർ അ​വാ​ർ​ഡ് ഡോ. ​മ​ഞ്ജു കു​ര്യ​നു സ​മ്മാ​നി​ച്ചു
Thursday, March 30, 2023 12:59 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് സം​സ്ഥാ​ന​ത്തെ മി​ക​ച്ച കോ​ള​ജ് അ​ധ്യാ​പ​ക​ന് ന​ൽ​കി​വ​രു​ന്ന ഫാ. ​ജോ​സ് തെ​ക്ക​ൻ ബെ​സ്റ്റ് ടീ​ച്ച​ർ അ​വാ​ർ​ഡ് ഡോ. ​മ​ഞ്ജു കു​ര്യ​ന്. കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ൽ പ്രി​ൻ​സി​പ്പ​ലും ര​സ​ത​ന്ത്രം വി​ഭാ​ഗ​ത്തി​ൽ പ്ര​ഫ​സ​റു​മാ​ണ് ഡോ. ​മ​ഞ്ജു കു​ര്യ​ൻ. ക്രൈ​സ്റ്റ് കോ​ള​ജി​ൽ ന​ട​ന്ന അ​വാ​ർ​ഡ് ദാ​ന​ച​ട​ങ്ങി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ച​ാൻ​സ​ല​ർ പ്ര​ഫ. ഡോ. ​സാ​ബു തോ​മ​സ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് ഞെ​രി​ഞ്ഞാന്പ​ിള്ളി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സി​എം​ഐ ദേ​വ​മാ​ത കൗ​ണ്‍​സി​ല​ർ ഫാ. ​ഫ്രാ​ങ്കോ ചി​റ്റി​ല​പ്പി​ള​ളി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് അം​ഗം യൂ​ജി​ൻ മോ​റേ​ലി, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ളി ആ​ൻ​ഡ്രൂ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ന രം​ഗ​ത്തെ മി​ക​വി​നൊ​പ്പം ഗ​വേ​ഷ​ണ മി​ക​വും ക​ലാ​സാം​സ്കാ​രി​ക സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ്. 50,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് ക്രൈ​സ്റ്റ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ആ​യി​രു​ന്ന ഫാ. ​ജോ​സ് തെ​ക്ക​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​വാ​ർ​ഡ്.

മു​ൻ ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ ഡോ. ​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ക​വി​യും നി​രൂ​പ​ക​നു​മാ​യ പ്ര​ഫ. കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ, കേ​ര​ള ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ടി.​കെ. നാ​രാ​യ​ണ​ൻ, കേ​ര​ള പ്രി​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​എം. ഉ​സ്മാ​ൻ, സി​എം​ഐ ദേ​വ​മാ​താ വി​ക​ർ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ഫ്രാ​ൻ​സി​സ് കു​രി​ശേരി എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.