ചാ​ല​ക്കു​ടി - ആ​ന​മ​ല റോ​ഡി​ൽ ആ​റു കി​ലോ​മീ​റ്റ​ർ ന​വീ​ക​ര​ണത്തിനു മൂന്നു കോടി
Thursday, March 30, 2023 12:59 AM IST
ചാ​ല​ക്കു​ടി: ആ​ന​മ​ല റോ​ഡി​ൽ ആ​റു കി​ലോ​മീ​റ്റ​ർ ദൂ​രം ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി മൂന്നു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ അ​റി​യി​ച്ചു. പൊ​ക​ല​പ്പാ​റ മു​ത​ൽ മു​ക്ക​ന്പു​ഴ വ​രെ​യു​ള്ള റോ​ഡി​ലാ​ണ് ഓ​വ​ർ​ലേ ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. റോ​ഡി​നി​രു​വ​ശ​വും ഐ​റി​ഷ് കാ​ന ഉ​ൾ​പ്പെ​ടു​ന്ന പ്ര​വൃത്തി​യു​ടെ നി​ർ​വഹ​ണ ചു​മ​ത​ല പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു വി​ഭാ​ഗ​ത്തി​നാ​ണ്.