ഇ​ൻഡോ​ർ സ്റ്റേ​ഡി​യം, ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ൾ നിർമാണപദ്ധതിയുമായി ചാലക്കുടി നഗരസഭ ബജറ്റ്
Thursday, March 30, 2023 12:59 AM IST
ചാ​ല​ക്കു​ടി: ഇ​ൻഡോ​ർ സ്റ്റേ​ഡി​യം, പോ​ട്ട - ക​മ്യൂണി​റ്റി ഹാ​ൾ, നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻഡ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​മാ​യി ന​ഗ​ര​സ​ഭ 2023 - 2024 വ​ർ​ഷ​ത്തെ ബ​ജ​ റ്റ് വൈ​സ് ചെ​യ​ർ‌പേ​ഴ്സ​ൻ ആ​ലീ​സ് ഷി​ബു അ​വ​ത​രി​പ്പി​ച്ചു.

151,42,20,356 രൂ​പ വ​ര​വും 148, 62,16,540 രൂ​പ ചെല​വും 2,80,03, 816 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന് മു​ൻ​പി​ൽ നി​ർ​മി​ക്കു​ന്ന ര​ണ്ട് കോം​ പ്ല​ക്സു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് 1.5 കോ​ടി രൂ​പ നീ​ക്കി​വ​ച്ചു. ആ​ധു​നി​ക വാ​ണി​ജ്യ സ​മു​ച്ച​യങ്ങ​ൾ​ ക്ക് മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന്മാ രാ​യ യു.​വി.​ തോ​മ​സി​ന്‍റെ​യും കെ.​ മാ​ധ​വ​ൻ നാ​യ​രു​ടെ​യും നാ​മ​ക​ര​ണം ചെ​യ്യും.

മ​റ്റു ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ൾ ന​വി​ക​രി​കാ​ൻ 50 ല​ക്ഷം

രൂ​പ വ​ക​യി​രു​ത്തി. ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് 40 ല​ക്ഷം രൂ​പ നീ​ക്കി​വെ​ച്ചു.
പോ​ട്ട - ക​മ്യൂണി​റ്റി ഹാ​ൾ കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് ആ​ദ്യ ഘ​ട്ടം 50 ല​ക്ഷം രൂ​പ​യും നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് 50 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. ഇ​തി​ന് മു​ൻ എംഎ​ൽഎ ​അ​ഡ്വ.​ പി.​കെ. ഇ​ട്ടൂപ്പി​ന്‍റെ പേ​രു ന​ല്കും.

ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും അ​തി​ര​പ്പി​ള്ളി റോ​ഡി​ലേ​ക്ക് പ്ര​വേ​ശ​ന മാ​ർ​ഗം നി​ർ​മി​ക്കു​ന്ന​തി​ന് 25 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന സു​വ​ർ​ണ ജൂബി​ലി ഓ​ഫീ​സ് അ​ന​ക് സി​ന്‍റെ ര​ണ്ടാം ഘ​ട്ടം നി​ർ​മാ​ണ​ത്തി​ന് ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി. ഓ​ഫി​സ് അ​ന​ക്സി​നും കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ളി​നും പ്ര​ഥ​മ ചെ​യ​ർ​മാ​ൻ സി.​ഐ. ജോ​ർ​ജി​ന്‍റെ നാ​മ​ക​ര​ണം ന​ട​ത്തും.

ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്ക് ന​വീ​ക​ര​ണ​ത്തി​ന് 50 ല​ക്ഷം രൂ​പ സു​വ​ർ​ണ ഗൃ​ഹം പ​ദ്ധ​തി​ക്കാ​യ് ഒ​രു കോ​ടി രൂ​പ, അ​മൃ​ത് - സ​ന്പൂ​ർ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി ഒ​രു കോ​ടി ന​ഗ​ര​സ​ഭ വി​ഹി​ത​ത്തി​ലേ​ക്ക് 40 ല​ക്ഷം രൂ​പ, ചേ​രി പു​ന​ര​ധി​വാ​സ​ത്തി​ന് ഒ​രു കോ​ടി രൂ​പ, ട്രാം​വെ ​റോ​ഡും റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ റോ​ഡും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന 12 മീ​റ്റ​ർ വീ​തി​യി​ൽ ബൈ​പാ​സ് റോ​ഡ് നി​ർ​മി​ക്കാ​ൻ ആ​ദ്യ ഘ​ട്ടം 50 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.

ഹോ​മി​യൊ ഡി​സ്പെ​ൻ​സ​റി​ക്ക് 10 ല​ക്ഷം ഹ​രി​ത സേ​ന​ക്കും ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന് ഒ​രു കോ​ടി രൂ​പ വീ​ത​വും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 1.26 കോ​ടി രൂ​പ വ​ക​യി​രു​ത്തി. മാ​ർ​ക്ക​റ്റ് വി​ക​സ​ന​ത്തി​ന് 50 ല​ക്ഷം രൂ​പ​യും തെ​രു​വ് ക​ച്ച​വ​ട​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് 10 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 75 ല​ക്ഷം രൂ​പയും പ​ട്ടി​ക​ജാ​തി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 1.61 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി. ക്രി​മി​റ്റോ​റി​യം ന​വീ​ക​ര​ണ​ത്തി​ന് 25 ല​ക്ഷം രൂ​പ​യും നീ​ക്കി​വ​ച്ചു. ചെ​യ​ർ​മാ​ൻ എബി ജോ​ർ​ജ് അധ്യ ക്ഷ​ത വ​ഹി​ച്ചു.