കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​യു. ഷി​നി​ജ രാ​ജി​വ​ച്ചു
Thursday, March 30, 2023 12:59 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​യു. ഷി​നി​ജ രാ​ജി​വച്ചു. എ​ൽഡിഎ​ഫ് ധാ​ര​ണ പ്ര​കാ​രം സിപിഎമ്മിന് സ്ഥാ​നം വച്ചുമാ​റു​ന്ന​തി​നാ​ണു രാ​ജി. സിപിഐ ​കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി.​സി. വി​പി​ൻച​ന്ദ്ര​ൻ, കൗ​ണ്‍​സി​ല​ർ അ​നി​ത ബാ​ബു എ​ന്നി​വ​രൊ​ടൊ​പ്പം എ​ത്തി​യാ​ണ് എം.​യു. ഷി​നി​ജ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കു രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്.

അ​ഞ്ചു വ​ർ​ഷ​ത്തി​ൽ 27 മാ​സം സിപിഐക്കും ശേ​ഷി​ക്കു​ന്ന 23 മാ​സം സിപിഎമ്മിനു​മാ​ണു ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​ന​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് ധാ​ര​ണ. പു​തി​യ ചെ​യ​ർപേ​ഴ്സ​ണ്‍ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തുവ​രെ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജൈ​ത്ര​നാ​യി​രി​ക്കും ചെ​യ​ർ​മാ​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ക.

പ​ട്ടി​ക​ജാ​തി വ​നി​ത​യ്ക്കാ​ണ് ചെ​യ​ർ​മാ​ൻ സ്ഥാ​നം സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. സിപിഎമ്മിൽ നാ​ലുപേ​ർ പ​ട്ടി​ക​ജാ​തി വ​നി​താ കൗ​ണ്‍​സി​ല​ർ​മാ​രു​ണ്ട്. പു​തി​യ സ്ഥാ​നാ​ർ​ഥിയെ ഇ​തുവ​രെ സി​പി എം ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. 44 അം​ഗ കൗ​ണ്‍​സി​ലി​ൽ എ​ൽ​ഡി​എ​ഫി​ന് 22 ഉം ​ബി ജെ ​പി​ക്ക് 21 ഉം ​സീ​റ്റാ​ണ് ഉ​ള്ള​ത്. കോ​ണ്‍​ഗ്ര​സി​ന് ഒ​രം​ഗ​വും.​ ബിജെപി​ക്ക് പ​ട്ടി​ക​ജാ​തി കൗ​ണ്‍​സി​ല​ർ​മാ​രി​ല്ല.