പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, March 30, 2023 12:57 AM IST
മേ​ലൂ​ർ:​ കാ​രു​ണ്യ സ്പ​ർ​ശം 2023 ചു​ങ്ക​ത്ത് ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​നും മേ​ലൂ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി അം​ഗ​ങ്ങ​ൾ​ക്ക് പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെയ്തു.​ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ട്ര​ഷ​റ​ർ ജോ​യ് മൂ​ത്തേ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മേ​ലൂ​ർ മ​ർ​ച്ച​ന്‍റ് സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​വി.​ജെ​യിം​സ് അ​ധ്യ ക്ഷ​നാ​യി​രു​ന്നു.​

ചു​ങ്ക​ത്ത് ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നും ചു​ങ്ക​ത്ത് ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ സി.​പി.​ പോ​ൾ പ​ൾ​സ് ഓ​ക് സി ​മീ​റ്റ​ർ വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​ ഇ​ദ്ദേ​ഹ​ത്തെ വ്യാ​പാ​രി നേ​താ​ക്ക​ൾ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.​ ര​ക്ഷാ​ധി​കാ​രി ബി​നോ​യ് മേ​ച്ചേ​രി, സെ​ക്ര​ട്ട​റി ബി​നോ​യ് പാ​ലാ​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.