ജോ​യ​ച്ച​ൻ ക്രൈ​സ്റ്റി​ന്‍റെ പ​ടി​യി​റ​ങ്ങു​ക​യാ​ണ്
Thursday, March 30, 2023 12:57 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ 23 വ​ർ​ഷ​ത്തെ നി​സ്തു​ല സേ ​വ​നം പൂ​ർ​ത്തി​യാ​ക്കി വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​ന്പി​ൽ നാ​ളെ വി​ര​മി​ക്കും. കോ​ള​ജി​ന് പ​ല​വി​ധ അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന​തി​ലും കോ​ള​ജി​ൽ പു​തി​യ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ലും ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും ജോ​യ​ച്ച​ന്‍റെ സം​ഭാ​വ​ന​ക​ൾ വ​ലു​താ​ണ്. വൈ​സ് പ്രി​ൻ​സി​പ്പ​ൽ, കാ​യി​ക അ​ധ്യാ​പ ക​ൻ, ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

മ​ഴ​വെ​ള്ള സം​ഭ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സോ​ളാ​ർ എ​ന​ർ​ജി, ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് എ​ന്നി​വ​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന​താ​യ മേ​ഖ​ല​യാ​യി​രു​ന്നു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ന​മി​ത്ര തു​ട​ങ്ങി പ​ല അ​വാ​ർ​ഡു​ക​ളും ല​ഭി​ച്ചു. നാ​ട്ടു​മാ​വു​ക​ളെ​യും പ്ലാ​വി​നെ യും ​പ​രി​പോ​ഷി​പ്പി​ക്കാ​ൻ അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ച​തി​നാ​ൽ "മാ​വ​ച്ച​ൻ' എ​ന്ന വി​ളി​പ്പേ​രും ല​ഭി​ച്ചു.

ക​ഴി​ഞ്ഞ ആ​റു വ​ർ​ഷം തു​ട​ർ​ച്ച​യാ​യി കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടു​വാ​നും 2018ൽ ​ഇ​ന്ത്യ​യി​ൽ ത​ന്നെ ഏ​റ്റ​വും ന​ല്ല സ്പോ​ർ​ട്സ് പ്ര​മോ​ട്ടിം​ഗ് കോ​ള​ജി​നു​ള്ള പി​ഇ​എ​ഫ്ഐ ഡോ. ​ജോ​സ​ഫ് അ​വാ​ർ​ഡ്, ജി.​വി. രാ​ജ അ​വാ​ർ​ഡ് എ​ന്നി​വ നേ​ടു​ന്ന​തി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

കോ​ള​ജി​ൽ സി​ന്ത​റ്റി​ക് കോ​ർ​ട്ട്, ഇ​ൻ​ഡോ​ർ വോ​ളി​ബോ​ൾ കോ​ർ​ട്ട് ഉ​ൾ​പ്പ​ടെ​യു​ള്ള കോ​ർ​ട്ടു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ലും കാ​ത്ത​ലി​ക് സെ​ന്‍റ​റി​ൽ ഇ​ൻ​ഡോ​ർ വു​ഡ​ൻ ഷ​ട്ടി​ൽ കോ​ർ​ട്ടു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ലും പ​ത്മ​ഭൂ​ഷ​ൻ ഫാ. ​ഗ​ബ്രി​യേ​ൽ ബെ​ർ​ത്ത് സെ​ന്‍റി​ന​റി ഇ​ൻ​ഡോ​ർ സേ​റ്റ​ഡി​യം പ​ണി​യു​ന്ന​തി​ലും ബി​പി​ഇ​യ്ക്ക് പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ലും നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​വ​ഹി​ച്ചു. കോ​ള​ജ് ത​ല​ത്തി​ൽ കേ​ര​ള സ്പോ​ർ​ട്സ് കൗ​ണ്‍​സി​ന്‍റെ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ടീ​ച്ച​റി​നു​ള്ള ജി.​വി. രാ​ജ അ​വാ​ർ​ഡും നേ​ടി​യി​ട്ടു​ണ്ട്.