കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് ബ​ജ​റ്റ്! എ​ല്ലാ മേ​ജ​ർ ക്ഷേ​ത്ര​ങ്ങ​ളി​ലും കം​പ്യൂ​ട്ട​റൈ​സേ​ഷ​ൻ ന​ട​പ്പാ​ക്കും
Thursday, March 30, 2023 12:57 AM IST
തൃ​ശൂ​ർ: കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ എ​ല്ലാ മേ​ജ​ർ ക്ഷേ​ത്ര​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും കം​പ്യൂ​ട്ട​റൈ​സേ​ഷ​ൻ, ഇ ​ഫ​യ​ലിം​ഗ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്ന് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഡോ.​എം.​കെ.​സു​ദ​ർ​ശ​ൻ പ​റ​ഞ്ഞു. ഇ​തി​നാ​യി 1.20 കോ​ടി​രൂ​പ ബോ​ർ​ഡ് ബ​ജ​റ്റി​ൽ നീ​ക്കി​വ​ച്ച​താ​യി അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 265.99 കോ​ടി രൂപ വ​ര​വും 259.83 കോ​ടി ചെല​വും 6.15 കോ​ടി രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഭൂ​മി കൃ​ഷി, വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു ലീ​സി​നു ന​ൽ​കും.

തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തി​ന്‍റെ സ​മ​ഗ്ര സൗ​ന്ദ​ര്യ​വ​ൽ​ക്ക​ര​ണം ഏ​ഴു ഘ​ട്ട​മാ​യി സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ​യും സ്പോ​ണ്‍​സ​ർ​ഷി​പ്പ് മു​ഖേ​ന​യും തു​ട​ങ്ങും. 2023-24 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റി​ലാ​ണ് പ്രോ​ജ​ക്ട് ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അം​ഗ​ങ്ങ​ളാ​യ എം.​ബി.​മു​ര​ളീ​ധ​ര​ൻ, പ്രേം​രാ​ജ് ചൂ​ണ്ട​ലാ​ത്ത്, സെ​ക്ര​ട്ട​റി പി.​ഡി.​ശോ​ഭ​ന, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ പി. ​വി​മ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.