പാലപ്പെട്ടി: ഏപ്രിൽ 14 മുതൽ 25 വരെ കഴിന്പ്രം ബീച്ചിൽ നടക്കുന്ന ഹൈറിച്ച് കഴിന്പ്രം ബീച്ച് ഫെസ്റ്റ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുരേന്ദ്രൻ മാങ്ങാട്ട് നിർവഹിച്ചു. ശോഭ സുബിൻ അധ്യക്ഷനായി. ഷൈൻ നെടിയിരിപ്പിൽ, മധു ശക്തിധരൻ, മധു കുന്നത്ത്, പി.ഡി. ലോഹിതാക്ഷൻ, സുജിന്ത്പുല്ലാട്ട്, ഉണ്ണികൃഷ്ണൻ തൈപ്പറന്പത്ത്, സൗമ്യൻ നെടിയിരിപ്പിൽ, രാമചന്ദ്രൻ ഏറാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രിൻസ് പുതിയേടം
റോഡ് തുറന്നു
കാരൂർ: പ്രിൻസ് പുതിയേടം റോഡിന്റെ
ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, പ്രഫ. കെ.യു. അരുണൻ, രതി സുരേഷ്, ജോസ് മാഞ്ഞൂരാൻ, ധിവിൻ പാപ്പച്ചൻ, ഷൈനി തിലകൻ, അഡ്വ. എം.എസ്. വിനയൻ, സിബി തോട്ടാപ്പിള്ളി, എ. സി.ജോണ്സൻ, എം.ബി. ലത്തീഫ്, കെ.വി. രാജു, സെക്രട്ടറി സി.എൻ. അന ൂപ് എന്നിവർ പ്രസംഗിച്ചു.