ഹോ​ട്ട​ലു​ട​മ​ക​ളു​ടെ പ്ര​തി​ഷേ​ധം ഇ​ന്ന്
Wednesday, March 29, 2023 12:48 AM IST
തൃ​ശൂ​ർ: ഹോ​ട്ട​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല 351 രൂ​പ വ​ർ​ധി​പ്പി​ച്ച് 2130 രൂ​പ​യാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​ക്ക​മ്മി​റ്റി ഇ​ന്നു പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും. രാ​വി​ലെ 9.30ന് ​ഏ​ജീ​സ് ഓ​ഫീ​സി​നു​മു​ന്പി​ലേ​ക്കു തെ​ക്കേ ഗോ​പു​ര ന​ട​യി​ലേ​ക്കു പ്ര​ക​ട​ന​മാ​യെ​ത്തും.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് അ​ന്പാ​ടി ഉ​ണ്ണി​കൃ​ഷ്ണ​ൻ, കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ന്പാ​ടി ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റ് അ​ന്പാ​ടി ഉ​ണ്ണി​കൃഷ്ണ​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ​ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സി. ​ബി​ജു​ലാ​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ആ​ർ. സു​കു​മാ​ർ, ജി​ല്ലാ​വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വി.​ജി. ശേ​ഷാ​ദ്രി, ട്ര​ഷ​റ​ർ സു​ന്ദ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.