റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം ക​ഞ്ചാ​വ്
Wednesday, March 29, 2023 12:48 AM IST
വ​ട​ക്കാ​ഞ്ചേ​രി: റെ​യി​ൽ​വെ ട്രാ​ക്കി​നു സ​മീ​പം ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റി​നാ​ണു സം​ഭ​വം. വ​ട​ക്കാ​ഞ്ചേ​രി മേ​ൽ​പ്പാ​ല​ത്തി​ന​ടി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം ക​ഞ്ചാ​വ് വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലാ​ണു ക​ണ്ടെ​ത്തി​യ​ത്. വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് റേ​യ്ഞ്ച് ഓ​ഫീ​സി​ലേ​ക്ക് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ക​ഞ്ചാ​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ട്രെ​യി​നി​ൽ​നി​ന്നു വ​ലി​ച്ചെ​റി​ഞ്ഞ​താ​കാ​മെ​ന്നു ക​രു​തു​ന്നു.
മൂ​ന്നു കി​ലോ തൂ​ക്ക​മു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ർ. മ​നോ​ജ്, റ​വ​ന്യൂ ഓ​ഫീ​സ​ർ പ്ര​ഭാ​ക​ര​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സെ​ൽ​വി, രാ​ജേ​ഷ്, ര​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു.