വാ​ഹ​ന പ​രി​ശോ​ധ​ന കാ​മ​റ​യി​ൽ പ​ക​ർ​ത്ത​ണം: ടു ​വീ​ല​ർ യൂ​സേ​ഴ്സ് അ​സോസിയേഷൻ
Wednesday, March 29, 2023 12:45 AM IST
തൃ​ശൂ​ർ: വാ​ഹ​ന പ​രി​ശോ​ധ​ന​ക​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്ത​ണ​മെ​ന്നും നി​യ​മം പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ നി​യ​മം അ​നു​വ​ദി​ക്കു​ന്ന ന​ട​പ​ടി​ക​ൾ മാ​ത്ര​മേ സ്വീ​ക​രി​ക്കാ​വൂ​വെ​ന്നും ടു ​വീ​ല​ർ യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. 2020ൽ ​അ​ന്ന​ത്തെ ഡി​ജി​പി ലോ​ക് നാ​ഥ്‌ ബെ​ഹ​റ ഇ​റ​ക്കി​യ സ​ർ​ക്കു​ല​ർ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​ക​ണ​മെ​ന്നും പ​റ​ഞ്ഞു. എ​സ്ഐ​യു​ടെ​നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ നാ​ലുപേ​ർ വേ​ണ​മെ​ന്നും ഇ​തി​ൽ ഒ​രാ​ൾ പൂ​ർ​ണ​മാ​യും വീ​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു​ണ്ട്. നി​യ​മാ​നു​സൃ​ത ന​ട​പ​ടി​യ​ല്ലാ​തെ യാ​ത്രി​ക​രോ​ടു ക​യ​ർ​ക്ക​രു​ത്. അ​തി​രു​ക​വി​ഞ്ഞ രോ​ഷം പ്ര​ക​ടി​പ്പി​ക്കാ​നോ വാ​ഹ​നം നി​ര്‌​ത്താ​തെ​പോ​കു​ന്ന​വ​രെ പി​ന്തു​ട​രാ​നോ പാ​ടി​ല്ല. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ കു​റി​ച്ചെ​ടു​ത്ത് നോ​ട്ടീ​സ് അ​യ​യ്ക്ക​ണം. വ​ള​വി​ലും തി​രി​വി​ലും ഇ​ടു​ങ്ങി​യ റോ​ഡു​ക​ളി​ലും പ​രി​ശോ​ധ​ന പാ​ടി​ല്ലെ​ന്നും റോ​ഡി​ലേ​ക്കു​ക​യ​റി​നി​ന്ന് കൈ​കാ​ണി​ക്ക​രു​തെ​ന്നു​മാ​ണു നി​ർ​ദേ​ശ​ങ്ങ​ൾ. ഇ​ത്ത​രം നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച തൃ​പ്പൂ​ണി​ത്തു​റ ഹി​ൽ​പാ​ല​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സ് പി​ടി​കൂ​ടി​യ​യാ​ൾ മ​രി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നെ​ന്നും അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്ക​ാട്ടി.