സം​സ്ഥാ​ന സ​മ്മേ​ള​നം
Wednesday, March 29, 2023 12:45 AM IST
തൃ​ശൂ​ർ: ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം ഏ​പ്രി​ൽ ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ തൃ​ശൂ​രി​ൽ ന​ട​ക്കു​മെ​ന്നു സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നാ​ളെ ജി​ല്ല​യി​ലെ 1000 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​താ​ക ഉ​യ​ർ​ത്തും. വൈ​കി​ട്ട് ആ​റി​ന് കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക ന​വോ​ത്ഥാ​ന ച​രി​ത്രം ആ​ലേ​ഖ​നം ചെ​യ്യു​ന്ന പ്ര​ദ​ർ​ശ​നി​യു​ടെ ഉ​ദ്ഘാ​ട​നം തെ​ക്കേ ഗോ​പു​ര​ന​ട​യി​ൽ പ​ത്മ​ശ്രീ ആ​ചാ​ര്യ എം.​കെ. കു​ഞ്ഞാ​ൽ നി​ർ​വ​ഹി​ക്കും. വി​വി​ധ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന വി​ചാ​ര സ​ദ​സ് ഏ​പ്രി​ൽ ര​ണ്ടു​മു​ത​ൽ ആ​റു വ​രെ ന​ട​ക്കും. ഏ​പ്രി​ൽ ഏ​ഴി​നു ഹി​ന്ദു നേ​തൃ സ​മ്മേ​ള​ന​ത്തി​ൽ 300 നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ഏ​പ്രി​ൽ എ​ട്ടി​ന് ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ​യും മ​ഹി​ളാ ഐ​ക്യ​വേ​ദി​യു​ടെ​യും ജി​ല്ലാ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ സ​മ്മേ​ള​നം ന​ട​ക്കും. ഏ​പ്രി​ൽ ഒ​ന്പ​തി​ന് പ്ര​തി​നി​ധി സ​മ്മേ​ള​ന​വും ഉ​ച്ച​ക​ഴി​ഞ്ഞു പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെ.​പി ഹ​രി​ദാ​സ്, പി. ​സു​ധാ​ക​ര​ൻ, എം.​വി. മ​ധു​സൂ​ദ​ന​ൻ, വി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.