നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷം
Tuesday, March 28, 2023 12:48 AM IST
തൃ​ശൂ​ർ: ലൂ​ർ​ദ്ദ് സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​മെ​ന്ന് സ്കൂ​ൾ മാ​നേ​ജ​രും ലൂ​ർ​ദ്ദ് ക​ത്തീ​ഡ്ര​ൽ വി​കാ​രി​യു​മാ​യ ഫാ. ​ഡേ​വീ​സ് പു​ലി​ക്കോ​ട്ടി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 31ന് ​വൈ​കി​ട്ടു മൂ​ന്നി​നു ലൂ​ർ​ദ്ദ് ക​ത്തീ​ഡ്ര​ൽ​ഹാ​ളി​ൽ മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് നി​ർ​വ​ഹി​ക്കും. അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ അ​ധ്യ​ക്ഷ​നാ​കും. ഒ​എ​സ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​രോ വ​ർ​ഷ​വും 100 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കു​ന്ന താ​ങ്ങാ​യ്, ത​ണ​ലാ​യ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ക്കും. പ്ര​മു​ഖ​രാ​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ​യും പൂ​ർ​വാ​ധ്യാ​പ​ക​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം കൗ​ണ്‍​സി​ല​ർ ജോ​ണ്‍ ഡാ​നി​യേ​ലും സ​മ്മാ​ന വി​ത​ര​ണം പ്ര​ധാ​നാ​ധ്യാ​പി​ക എ.​വി. സി​ൽ​വി​യ​യും നി​ർ​വ​ഹി​ക്കും. തൃ​ശൂ​ർ ഈ​സ്റ്റ് എ​ഇ​ഒ പി.​എം. ബാ​ല​കൃ​ഷ്ണ​ൻ, കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജോ​യ് അ​ട​ന്പു​കു​ളം, ബാ​ബു ക​വ​ല​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. വൈ​സ് ചെ​യ​ർ​മാ​ൻ സി.​ആ​ർ. ആ​ന്‍റോ, ജോ​യ് മ​ഞ്ഞി​ല, വി​നു കു​റ്റി​ച്ചാ​ക്കു, കെ.​ആ​ർ. ഷീ​ജ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.