അ​ന്ന​മ​ന​ട​യി​ൽ വ​യോ​ജ​ന സം​ഗ​മ​വും വാ​ർ​ഷി​കാ​ഘോ​ഷ​വും
Tuesday, March 28, 2023 12:48 AM IST
അ​ന്ന​മ​ന​ട: വ​യോ​ജ​ന സൗ​ഹൃ​ദ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യ അ​ന്ന​മ​ന​ട​യി​ൽ 18 വാ​ർ​ഡു​ക​ളി​ലെ മു​തി​ർ​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്തി വ​യോ​ജ​ന സം​ഗ​മ​വും വാ​ർ​ഷി​കാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. സം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ ഡേ​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. വി​നോ​ദ് അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ നൈ​സ​ണ്‍ മു​ഖ്യാ​തി​ഥി​യാ​യി. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന തി​മി​ര ര​ഹി​ത പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​വും നേ​ത്ര രോ​ഗ നി​ർ​ണ​യ ക്യാ​ന്പും ന​ട​ന്നു. വ​യോ​ജ​ന കൂ​ട്ടാ​യ്മ​ക​ൾ, വാ​ർ​ഡുത​ല ജാ​ഗ്ര​താ സ​മി​തി​ക​ൾ, പ​ക​ൽ വീ​ടു​ക​ൾ, മ്യൂ​സി​ക് ക്ല​ബു​ക​ൾ, വോ​ളി ക്ല​ബ്, നാ​ട​ക ക്ല​ബ്, ആ​കാ​ശ യാ​ത്ര, പൊ​തി​ച്ചോ​റ് വി​ത​ര​ണം, ഓ​പ്പ​ണ്‍ ജിം ​അ​ട​ക്കം വ​യോ​ജ​ന​ങ്ങ​ളും ക്ഷേ​മ​വും സ​ന്തോ​ഷ​വും ആ​രോ​ഗ്യ​വും ല​ക്ഷ്യ​മി​ട്ട് ഒ​ട്ടേ​റെ മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​ണ് അ​ന്ന​മ​ന​ട.
ച​ട​ങ്ങി​ൽ അ​ന്ന​മ​ന​ട എ​ൽ.​എ​ഫ് ആ​ശു​പ​ത്രി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പാ​ലാ​ട്ടി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടെ​സി ടൈ​റ്റ​സ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ടി.​കെ. സ​തീ​ശ​ൻ, സി​ന്ധു ജ​യ​ൻ, കെ.​എ. ബൈ​ജു, ടി.​വി. സു​രേ​ഷ് കു​മാ​ർ, മോ​ളി വ​ർ​ഗീ​സ്, മ​ഞ്ജു സ​തീ​ശ​ൻ, ഷീ​ജ ന​സീ​ർ, ഡേ​വി​സ് കു​ര്യ​ൻ, സ​വി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.