കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മു​രി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Tuesday, March 28, 2023 12:48 AM IST
മു​രി​യാ​ട്: ക​ടു​ത്ത വ​ര​ൾ​ച്ച​യെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യി​കൊ​ണ്ടി​രി​ക്കു​ന്ന കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി ടാ​ങ്ക​ർ ലോ​റി വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ൻ മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
മാ​ർ​ച്ച് മാ​സം ആ​ദ്യം ത​ന്നെ ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു​ള്ള അ​നു​മ​തി​ക്കാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ സ​മീ​പി​ച്ചി​രു​ന്നു. മാ​ർ​ച്ച് ആ​റി​നാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​യ​ന്തി​ര ക​മ്മി​റ്റി വി​ളി​ച്ച് ചേ​ർ​ക്കു​ക​യും ടെ​ൻ​ഡ​ർ വി​ളി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ആ​യി​രു​ന്നു. നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ ടാ​ങ്ക​ർ ലോ​റി വി​ത​ര​ണം ആ​രം​ഭി​ക്കും.