പാ​ർ​പ്പി​ടം, കൃ​ഷി, തൊ​ഴി​ൽ, ആ​രോ​ഗ്യം എ​ന്നി​വ​യ്ക്ക് ഉൗ​ന്ന​ൽ
Tuesday, March 28, 2023 12:45 AM IST
ചാ​ല​ക്കു​ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2023 - 24 വ​ർ​ഷ​ത്തെ ബ​ജ​റ്റ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​ന ഡേ​വി​സ് അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പാ​ർ​പ്പി​ടം, കൃ​ഷി തൊ​ഴി​ൽ ആ​രോ​ഗ്യം എ​ന്നി​വ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി കൊ​ണ്ടു​ള്ള ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
32 കോ​ടി 82 ല​ക്ഷ​ത്തി 29 ആ​യി​ര​ത്തി 236 രൂ​പ വ​ര​വും 31 കോ​ടി 9 1ല​ക്ഷ​ത്തി 81 ആ​യി​ര​ത്തി 823 രൂ​പ ചെ​ല​വും 90 ല​ക്ഷ​ത്തി 47 ആ​യി​ര​ത്തി 413 രൂ​പ മി​ച്ച​വു​മു​ള്ള ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​കെ.​ ജേ​ക്ക​ബ്, പി.പി. പോ​ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വ​ന​ജ ദി​വാ​ക​ര​ൻ,സി.​വി. ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.