കൊ​ര​ട്ടി വി​ല്ലേ​ജ് ഓ​ഫീ​സി​ന് ഇ​ൻ​വെ​ർ​ട്ട​ർ കൈ​മാ​റി 9 സ്റ്റാ​ർ ക്ല​ബ്
Tuesday, March 28, 2023 12:45 AM IST
കൊ​ര​ട്ടി: കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സം നേ​രി​ടാ​തി​രി​ക്കാ​ൻ കൊ​ര​ട്ടി 9 സ്റ്റാ​ർ ക്ല​ബി​ന്‍റെ ക​രു​ത​ൽ. തു​ട​രെ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തു​മൂ​ലം കൊ​ര​ട്ടി വി​ല്ലേ​ജ് കാ​ര്യാ​ല​യ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​ന്പ​തു കു​ടും​ബ​ങ്ങ​ള​ട​ങ്ങു​ന്ന സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ​യു​ടെ ഈ ​സ​ദ് ക​ർ​മം.
ഓ​ഫീ​സി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റാ​തി​രി​ക്കാ​ൻ വാ​ർ​ഡ് മെ​ന്പ​ർ ജെ​യ്നി ജോ​ഷി​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ വി​നി​യോ​ഗി​ച്ച് ക്ല​ബ് പ്ര​സി​ഡ​ന്‍റ് നി​ജു ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​വെ​ർ​ട്ട​ർ സ്ഥാ​പി​ക്കാ​ൻ ക്ല​ബ് അം​ഗ​ങ്ങ​ൾ മുന്നോ​ട്ടു വ​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​ ബി​ജു സ്വി​ച്ച് ഓ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ച്ചു. നി​ജു ജോ​യ് അ​ധ്യ​ക്ഷ​നാ​യി.
വാ​ർ​ഡ് മെ​ന്പ​ർ ജെ​യ്നി ജോ​ഷി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി, ജി​സി പോ​ൾ, റെ​യ്മോ​ൾ ജോ​സ്, ഗ്രേ​സി സ്ക​റി​യ, ജി​സി പോ​ൾ, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​എ.​ സ​ത്യ​ദാ​സ്, വി.​സി.​ തോ​മ​സ്, പി.​ജെ.​ ജോ​ണി, ജോ​ണ്‍, ഷാ​ജു, വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ഭി​ലാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.