ആ​യുർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ് നടത്തി
Monday, March 27, 2023 1:10 AM IST
കൈ​പ്പ​റ​ന്പ്: തോ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​നീ​മി​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​നി​താ ശി​ശുവി​ക​സ​ന വ​കു​പ്പി​ന്‍റെ​യും ആ​യൂ​ർ​വേ​ദ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വത്തി​ൽ ആ​യു ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ന്നു. ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ സ്റ്റാ​ന്‍ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ ഷീ​ന തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർപേ​ഴ്സ​ണ്‍ ഷീ​ന വി​ൽ​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ. ​ഷി​നി മോ​ഹ​ൻ പ​ദ്ധ​തി വി​ശ​ദീക​ര​ണം ന​ട​ത്തി. "വി​ള​ർ​ച്ച​യി​ൽനി​ന്ന് വ​ള​ർ​ച്ച​യി​ലേ​ക്ക്' എ​ന്ന സ​ന്ദേ​ശ​വു​മാ​യി ര​ക്ത പ​രി​ശോ​ധ​ന, ബോ​ധ​വ​ത്കര​ണ ക്ലാ​സ്, മെ​ഡി​ക്ക​ൽ ക്യാ​ന്പ്, മ​രു​ന്ന് വി​ത​ര​ണം എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.
സ്ത്രീ​ക​ളി​ലെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും വി​ള​ർ​ച്ച ത​ട​യു​ക, ര​ക്ത​ത്തി​ലെ ഹീ​മോ​ഗ്ലോ​ബി​ൻ അ​ള​വ് 12 ൽ ​എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡോ. ​രാ​ഗേ​ന്ദു ക്ലാ​സെ​ടു​ത്തു. ഐസി​ഡിഎ​സ് സൂ​പ്പ​ർ​വൈ​സ​ർ പി. ഗീ​ത, ​ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിംഗ്് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ര​സ​മ്മ സു​ബ്ര​ഹ്മണ്യ​ൻ, ലി​ല്ലി ജോ​സ്, ഷൈ​ല​ജ ബാ​ബു എന്നിവർ പ്രസംഗിച്ചു.