സ​ഹ​ക​ര​ണ ത​ണ്ണീ​ർ പ​ന്ത​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, March 27, 2023 1:08 AM IST
പഴയന്നൂർ: വെ​ങ്ങാ​നെ​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​ല​ക്ക​ര വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പം ആ​രം​ഭി​ച്ച സ​ഹ​ക​ര​ണ ത​ണ്ണീ​ർ പ​ന്ത​ലി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ര​ണ്ടു മാ​സ​ക്കാ​ലം കൊ​ടുംചൂ​ടി​ൽ നി​ന്ന് കു​ളി​ർ​മ​യേ​കാ​ൻ സം​ഭാ​രം വി​ത​ര​ണം ചെ​യ്യും.
വെ​ങ്ങാ​നെ​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​വി. ​മ​നോ​ജ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് സെ​ക്ര​ട്ട​റി പി.​എം. ​സേ​തു​മാ​ധ​വ​ൻ, ബാ​ങ്ക് ഡ​യ​റ​ക്ടർ​മാ​രാ​യ സി.​എ​സ്.​ ശ്രീ​രാ​മകൃ​ഷ്ണ​ൻ, വി​ശ്വ​നാ​ഥ​ൻ, എം.കെ. വി​ജ​യ​ൻ, കെ. ന​ന്ദ​കു​മാ​ർ, പി.എ​സ്. അ​ജ​യ​കു​മാ​ർ, ഹ​രി​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്രസം​ഗിച്ചു.

രണ്ടുപേർ അറസ്റ്റിൽ

പുന്നയൂർക്കുളം: മന്ദലംകുന്ന് ബീച്ചിൽ യുവാക്കൾ തമ്മിലു ണ്ടായ വാക്കുതർക്ക ത്തിൽ പെരുവഴിപ്പുറത്ത് അഷറഫിനെ കത്രികകൊണ്ട് കുത്തി പരിക്കേല്പിച്ച കേസിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. പണിക്കവീട്ടിൽ അനസ് (28), നാലകത്ത് ഫായിസ് (27) എന്നിവരെയാണ് വടക്കേക്കാട് സിഐ അമൃത രംഗൻ, എസ്ഐ സിറിൽ ക്രിസ്റ്റ്യൻരാജ് എന്നിവരുടെ നേതൃത്വ ത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റുചെയ്തത്.